രോഹിതിന് പരിക്ക്; ഇന്ത്യക്ക് ആധി
text_fieldsമുംബൈ: ലോകകപ്പ് ടീം പ്രഖ്യാപനത്തിന് അഞ്ചു ദിവസം മാത്രം ശേഷിക്കെ ഇന്ത്യൻ വൈസ് ക്യാപ ്റ്റൻ രോഹിത് ശർമക്ക് പരിക്ക്. ചൊവ്വാഴ്ച പരിശീലനത്തിനിടെ വലതുകാലിന് പേശിവ േദന അനുഭവപ്പെട്ട താരത്തെ ബുധനാഴ്ച പഞ്ചാബിനെതിരായ െഎ.പി.എൽ മത്സരത്തിൽനിന്ന് ഒഴിവാക്കി.
11 വർഷത്തിനിടെ ഇതാദ്യമായാണ് രോഹിതിന് ഒരു െഎ.പി.എൽ മത്സരം നഷ്ടമാവുന്നത്. 24 മണിക്കൂർ വിശ്രമം നിർദേശിച്ചതോടെ മുംബൈ ക്യാപ്റ്റനെ ഒഴിവാക്കി കളിക്കുകയായിരുന്നു. എന്നാൽ, രോഹിതിെൻറ വേദന ഇന്ത്യയെയാണ് കരയിപ്പിക്കുന്നത്. കോഹ്ലി കഴിഞ്ഞാൽ ടീമിെൻറ ബാറ്റിങ് നെട്ടല്ലാണ് രോഹിത്. പേശിവേദന തുടരുകയാണെങ്കിൽ താരത്തിെൻറ േലാകകപ്പ് പ്രകടനത്തെയും ബാധിക്കും. കോച്ച് രവി ശാസ്ത്രിയുടെയും ടീം ഫിസിയോ പാട്രിക് ഫർഹതിെൻറയും നിരീക്ഷണത്തിലാണ് താരം.
