Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കെക്കതിരായ ടെസ്റ്റ്; ‘ലേണിങ് ടെസ്റ്റിൽ’ രോഹിത് പൊട്ടി
text_fieldsbookmark_border
വിജയനഗരം: ദക്ഷിണാഫ്രിക്കെക്കതിരായ ടെസ്റ്റ് പരമ്പരയിൽ ഓപണറായി പ്രമോഷൻ നേട ി ഇറങ്ങാനൊരുങ്ങുന്ന രോഹിത് ശർമയുടെ ‘ലേണിങ് ടെസ്റ്റ്’ പരാജയം. ഒക്ടോബർ രണ്ടി ന് വിശാഖപട്ടണത്ത് തുടങ്ങാനിരിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ബോർഡ് പ്രസിഡൻറ്സ് ഇലവൻ നായകനായ രോഹിത് പൂജ്യത്തിന് പുറത്തായി.
വെറും രണ്ടു പന്തുകൾ മാത്രം നേരിട്ട രോഹിത് വെർനോൻ ഫിലാൻഡറുടെ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പർ ഹെൻറിക് ക്ലാസന് പിടികൊടുത്ത് പുറത്താകുകയായിരുന്നു. ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ച ത്രിദിന മത്സരം സമനിലയിൽ കലാശിച്ചു. സ്കോർ: ദക്ഷിണാഫ്രിക്ക 279/6 ഡിക്ല, ബോർഡ് പ്രസിഡൻറ്സ് ഇലവൻ 265/8.
മൂന്നാം ദിനം അഞ്ചിന് 199 റൺസെന്ന നിലയിൽ മത്സരം പുനരാരംഭിച്ച സന്ദർശകർ ആറിന് 279 റൺസിൽ എത്തിനിൽക്കേ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് (71), പ്രിയങ്ക് പഞ്ചാൽ (60), സിദ്ദേഷ് ലാഡ് (52) മായങ്ക് അഗർവാൾ (39) എന്നിവർ ബോർഡ് ഇലവനായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി ഫിലാൻഡർ രണ്ടും കേശവ് മഹാരാജ് മൂന്നും വിക്കറ്റ് വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story