കോഹ്ലിയേക്കാൾ കേമൻ രോഹിതെന്ന് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ
text_fieldsന്യൂഡൽഹി: കുറഞ്ഞ ഒാവർ ക്രിക്കറ്റിൽ വിരാട് കോഹ്ലിയേക്കാൾ കേമൻ രോഹിത് ശർമയെന്ന് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ബാറ്റിങ്ങിൽ രോഹിത് കോഹ്ലിയേക്കാൾ ഒരുപാട് മുന്നിലാണെന്ന് പാട്ടീൽ പറഞ്ഞത്.
‘ഞാൻ പറയുന്നത് വിരാട് കോഹ്ലിയുടെ ആരാധകർക്ക് ഇഷ്ടമായെന്ന് വരില്ല. രോഹിത് ശർമയാണ് ഇപ്പോൾ മികച്ച ബാറ്റ്സ്മാൻ. കോഹ്ലിയും മികച്ച താരം തന്നെ അതിൽ യാതൊരു സംശയവുമില്ല. പക്ഷെ ടെസ്റ്റിലാണെന്ന് മാത്രം. കുറഞ്ഞ ഒാവർ മൽസരങ്ങളിൽ രോഹിതാണ് കേമൻ’ പാട്ടീൽ വ്യക്തമാക്കി.
ലങ്കക്കെതിരായ ഏകദിന മൽസരങ്ങളിലും ട്വൻറി ട്വൻറിയിലും മികച്ച പ്രകടനം പുറത്തെടുത്ത രോഹിത് നിരവധി റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. വിരാട് കോഹ്ലിയുടെ അഭാവത്തിൽ നായകസ്ഥാനവും രോഹിതിനായിരുന്നു. ഏകദിനത്തിലെ മൂന്നാം ഇരട്ട ശതകം തികച്ച ആദ്യ താരമെന്ന അപൂർവ്വ നേട്ടവും ട്വൻറി ട്വൻറിയിൽ 35 പന്തിൽ സെഞ്ച്വറി അടിച്ച വെടിക്കെട്ട് പ്രകടനവും ഉദ്ധരിച്ചാണ് പാട്ടീലിെൻറ പ്രസ്താവന.
ഏകദിനത്തിൽ 2015 ന് ശേഷം കോഹ്ലിയും രോഹിതും നേടിയത് 11 സെഞ്ച്വറികളാണ്. എന്നാൽ കോഹ്ലി 56 മാച്ചുകളിൽ നിന്നും രോഹിത് 48 മാച്ചുകളിൽ നിന്നുമാണ് 11 സെഞ്ച്വറികൾ തികച്ചതെന്നത് മുൻതൂക്കം നൽകുന്നത് ഒാപണറായ രോഹിതിനാണ്. എന്നാൽ ആകെ റൺസിൽ കോഹ്ലി 2822 മുന്നിട്ട് നിൽകുന്നു. രോഹിതിന് 2672 റൺസേ എടുക്കാൻ കഴിഞ്ഞുള്ളൂ.
ഇൗ കാരണങ്ങൾ പരിഗണിച്ചാൽ ഇരുവരെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് പറയുന്നവരുണ്ട്. ഇരുവരും തുല്ല്യ ശക്രാണെന്നും ചിലർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
