Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രോഹൻ എസ്. കുന്നുമ്മൽ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ
text_fieldsbookmark_border
മുംബൈ: മലയാളി താരം രോഹൻ എസ്. കുന്നുമ്മൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ഇടം നേടി. ജനുവരി– ഫെബ്രുവരി മാസങ്ങളിലായാണ് അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പര. കഴിഞ്ഞ വർഷം കൂച്ച് ബെഹാർ ട്രോഫി അണ്ടർ 19 ടൂർണമെന്റിൽ ഡൽഹിക്കെതിരെ 253 റൺസെടുത്ത രോഹൻറ പ്രകടനം 2016ലെ ഏറ്റവും മികച്ച യുവപ്രതിഭക്കുള്ള പുരസ്കാരം നേടിക്കൊടുത്തിരുന്നു. അണ്ടർ 19 ചാലഞ്ചർ ട്രോഫിയിൽ ഇന്ത്യ ഗ്രീനിനായി കളത്തിലിറങ്ങിയിട്ടുണ്ട്.
കോഴിക്കോട് കൊയിലാണ്ടിയില സുശീൽ–കൃഷ്ണ ദമ്പതികളുടെ മകനാണ് രോഹൻ. കഴിഞ്ഞ ഡിസംബറില്‍ ഏഷ്യാ കപ്പ് നേടിയ അണ്ടര്‍-19 ടീമില്‍ അംഗങ്ങളായിരുന്ന പൃഥ്വി ഷാ, അഭിഷേക് ശര്‍മ, ഹിമാന്‍ഷു റാണ, ആയുഷ് ജാംവാള്‍, ഹേരംഭ് പാരബ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
