Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയെ പരാജയപ്പെടുത്തി മടങ്ങവേ ആസ്ട്രേലിയന്‍ ടീം ബസിന് നേരെ കല്ലേറ്

text_fields
bookmark_border
ഇന്ത്യയെ പരാജയപ്പെടുത്തി മടങ്ങവേ ആസ്ട്രേലിയന്‍ ടീം ബസിന് നേരെ കല്ലേറ്
cancel

ഗുവാഹത്തി: രണ്ടാം ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പിന്നാലെ ഓസ്ട്രേലിയന്‍ ടീം സഞ്ചരിച്ച ബസിനു നേരെ കല്ലേറ്. മത്സരശേഷം സ്റ്റേഡിയത്തില്‍ നിന്നും ഹോട്ടലിലേക്ക് പോകുന്നതിനിടയൊണ് ബസിനു നേരെ കല്ലേറുണ്ടായത്. ഓസീസ് താരം ആരോണ്‍ ഫിഞ്ച് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബസിൻെറ ചില്ല് തകർന്ന ഫോട്ടോ പുറത്തുവിട്ടു. 

അസ്സാം മുഖ്യമന്ത്രി സർബാനന്ദ സോണോവാൽ ആക്രമണത്തെ അപലപിച്ചു, കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് അദ്ദേഹം പറഞ്ഞു. ഹിമാന്ത ബിസ്വാ ശർമ്മ  എം.എൽ.എ  ഓസ്ട്രേലിയൻ ടീമിനോട് ക്ഷമാപണം നടത്തുകയും കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തുടര്‍ പരാജയങ്ങളില്‍ ഉഴഞ്ഞിരുന്ന ഓസീസ് ഇന്നലെ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rock Shatters Window of Australian Cricket Team's Bus in Guwahati -Sports news
Next Story