‘ബേ​ബി സി​റ്റ​ർ’ ച​ല​ഞ്ചി​ൽ പെ​യ്​​നി​നെ വീ​ഴ്​​ത്തി പ​ന്ത്​

01:04 AM
02/01/2019
ആ​സ്​​ട്രേ​ലി​യ​ൻ ക്യാ​പ്​​റ്റ​ൻ ടിം ​​പെ​യ്​​നി​െൻറ മ​ക​നെ​യു​മെ​ടു​ത്ത്​ ഋ​ഷ​ഭ്​ പ​ന്ത്. പെ​യ്​​നി​െൻറ ഭാ​ര്യ ബോ​ണി സ​മീ​പം

സി​ഡ്​​നി: ഋ​ഷ​ഭ്​ പ​ന്തി​നെ ചൊ​റി​ഞ്ഞ്​ കു​ടു​ങ്ങി എ​ന്ന അ​വ​സ്​​ഥ​യി​ലാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ ക്യാ​പ്​​റ്റ​ൻ ടിം ​പെ​യ്​​ൻ. മെ​ൽ​ബ​ണി​ലെ മൂ​ന്നാം ടെ​സ്​​റ്റി​ൽ ബാ​റ്റി​ങ്ങി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ക്ക​റ്റ്​ കീ​പ്പ​റെ വെ​റു​തെ​യൊ​ന്ന്​ ചൂ​ടാ​ക്കാ​നാ​യി​രു​ന്നു പെ​യ്ൻ ക​മ​ൻ​റ​ടി​ച്ച​ത്. ‘എം.​എ​സ്​ ധോ​ണി ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ പ​ണി​യി​ല്ലാ​താ​യ​ല്ലോ, ത​​​െൻറ കു​ട്ടി​ക​​ളെ നോ​ക്കാ​ൻ ഹൊ​ബാ​ർ​ട്ടി​ലേ വീ​ട്ടി​ലേ​ക്ക്​ വ​രാം. ന​ല്ല അ​ത്താ​ഴ​വും ക​ഴി​ച്ച്​ മ​ട​ങ്ങാം...’ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു പെ​യ്​​നി​​​െൻറ പ​രി​ഹാ​സം.

അ​തി​ന്​ പ​ന്ത്​ മ​റു​പ​ടി ന​ൽ​കി​യ​ത്​ അ​ടു​ത്ത ഇ​ന്നി​ങ്​​സി​ൽ പെ​യ്​​ൻ ബാ​റ്റ്​ ചെ​യ്യാ​നെ​ത്തി​യ​പ്പോ​ൾ. പ​ക​ര​ക്കാ​ര​ൻ ക്യാ​പ്​​റ്റ​ൻ, വാ​യാ​ടി എ​ന്നൊ​ക്കെ പ​റ​ഞ്ഞ്​ പെ​യ്​​നി​നെ നാ​ണം​കെ​ടു​ത്തി​യ​ത്​ സ്​​റ്റം​പ്​​ മൈ​ക്കി​ലൂ​ടെ നാ​ടാ​കെ പാ​ട്ടാ​വു​ക​യും ചെ​യ്​​തു. ക​ളി ക​ഴി​ഞ്ഞ​തോ​ടെ എ​ല്ലാ​വ​രും ഇ​ക്കാ​ര്യം വി​ട്ടു. പ​ക്ഷേ, പ​ന്ത്​ മാ​ത്രം വി​ട്ടി​ല്ല. 

പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ ആ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്​ മോ​റി​സ​​​െൻറ വ​സ​തി​യി​ൽ ഇ​രു ടീ​മു​ക​ൾ​ക്കു​മാ​യി ഒ​രു​ക്കി​യ വി​രു​ന്നി​ലാ​യി​രു​ന്നു ക്രീ​സി​ലെ വാ​ക്​​പ​യ​റ്റി​​​െൻറ  ര​ണ്ടാം ഭാ​ഗം. ഇ​രു ടീ​മു​ക​ളും കു​ടും​ബ​സ​മേ​തം പ​െ​ങ്ക​ടു​ത്ത ച​ട​ങ്ങി​ൽ ഒാ​സീ​സ്​ നാ​യ​ക​​​െൻറ കു​ട്ടി​ക​ളെ എ​ടു​ത്തും ഒാ​മ​നി​ച്ചും പ​ന്ത്​ താ​ര​മാ​യി. ഇൗ ​ചി​ത്രം പെ​യ്​​നി​​​െൻറ ഭാ​ര്യ ബോ​ണി പെ​യ്​​ൻ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ‘ബെ​സ്​​റ്റ്​ ബേ​ബി സി​റ്റ​ർ’ എ​ന്ന അ​ടി​ക്കു​റി​പ്പി​ൽ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

മി​നി​റ്റു​ക​ൾ​ക്ക​കം ഇ​ന്ത്യ​യും ഒാ​സീ​സും ക​ട​ന്ന്​ ക്രി​ക്ക​റ്റ്​ ലോ​ക​മാ​കെ ച​ർ​ച്ച​യാ​യി. ​ഉ​ട​ൻ െഎ.​സി.​സി​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലും ചി​ത്രം വ​ന്നു.  ‘ച​ല​ഞ്ച്​ സ്വീ​ക​രി​ച്ചു’ എ​ന്ന അ​ടി​ക്കു​റി​പ്പി​ലെ ​ട്വീ​റ്റ്​ ക​ളി​ക്ക​ള​ത്തി​ലെ വാ​ക്​​പ​യ​റ്റി​ന്​ സൂ​പ്പ​ർ ട്വി​സ്​​റ്റാ​യി മാ​റി. ഇ​നി നാ​ലാം ടെ​സ്​​റ്റ്​ ​ആ​ക്​​ഷ​ൻ, കോ​മ​ഡി ത്രി​ല്ല​ർ സി​നി​മ​പോ​ലെ ആ​വേ​ശ​ക​ര​മാ​വും.

Loading...
COMMENTS