മെൽബൺ: കഴിഞ്ഞ പത്ത് വർഷത്തെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് ദശാബ്ദത്തിലെ ടീമിന്‍റെ ക്യാപ്റ്റനായി പോണ്ടിങ് തെരഞ്ഞെടുത്തത്.
ഏകദിനത്തിലും ടെസ്റ്റിലും ഒന്നാം റാങ്കിലുള്ള കോഹ്ലിയല്ലാതെ പോണ്ടിങ്ങിന്‍റെ ടീമിൽ മറ്റ് ഇന്ത്യൻ താരങ്ങളാരും ഇടംപിടിച്ചിട്ടില്ല. നാല് ഇംഗ്ലീഷ് താരങ്ങൾ ടീമിലുണ്ട്. ബെൻ സ്റ്റോക്ക്സ്, അലിസ്റ്റർ കുക്ക്, സ്റ്റുവർട്ട് ബ്രോഡ്, ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് പോണ്ടിങ്ങിന്‍റെ ടീമിലെ ഇംഗ്ലീഷുകാർ.
ഓസ്ട്രേലിയൻ ടീമിൽ നിന്ന് ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, നതാൻ ലിയോൺ എന്നിവർ ടീമിലുണ്ട്.
കെയ്ൻ വില്യംസൺ (ന്യൂസിലാൻഡ്), കുമാർ സംഗക്കാര (ശ്രീലങ്ക), ഡെയ്ൽ സ്റ്റെയ്ൻ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് പോണ്ടിങ്ങിന്‍റെ ടീമിൽ ഇടംനേടിയ മറ്റ് താരങ്ങൾ.