കൊൽക്കത്ത: 13 വർഷത്തെ ഇടവേളക്കുശേഷം ബംഗാളിന് രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനൽ പ്രവ േശനം.
സെമി ഫൈനലിൽ കരുത്തരായ കർണാടകയെ 174 റൺസിന് വീഴ്ത്തിയാണ് അഭിമന്യു ഈശ്വ രൻ നയിച്ച ബംഗാൾ ഫൈനലിലെത്തിയത്. കരുൺ നായർ ക്യാപ്റ്റനും ലോകേഷ് രാഹുൽ, മനിഷ് പാണ്ഡെ, കൃഷ്ണപ്പ ഗൗതം, അഭിമന്യു മിഥുൻ എന്നിവർ അംഗങ്ങളുമായ താരസമ്പന്നമായ കർണാടകയെയാണ് ബംഗാൾ വീഴ്ത്തിയത്.
ഒന്നാം ഇന്നിങ്സിൽ അനുസ്തപ് മജുംദാർ (149) സെഞ്ച്വറി മികവിൽ ബംഗാൾ 312 റൺസെടുത്തു. എന്നാൽ, കർണാടക 122ന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ ബംഗാൾ 161ന് മടങ്ങിയെങ്കിലും കർണാടകയെ വീണ്ടും ചുരുങ്ങിയ ടോട്ടലിൽ (177) മടക്കി.
ഒന്നാം ഇന്നിങ്സിൽ ഇഷാൻ പൊരാൽ അഞ്ചു വിക്കറ്റും രണ്ടാം ഇന്നിങ്സിൽ മുകേഷ് കുമാർ ആറു വിക്കറ്റും വീഴ്ത്തി ബംഗാളിെൻറ വിജയശിൽപികളായി. ഗുജറാത്ത് - സൗരാഷ്ട്ര രണ്ടാം സെമിയിലെ വിജയികളാവും മാർച്ച് ഒമ്പതിന് നടക്കുന്ന ഫൈനലിലെ എതിരാളികൾ.