വേണ്ടി വന്നാല്‍ മറ്റൊരു രാജ്യത്തിനായി കളിക്കുമെന്ന് ശ്രീശാന്ത്

  • ഇനി ബി.സി.സി.​െഎക്കെതിരെ നിയമപോരാട്ടം

23:07 PM
19/10/2017

ദു​ബൈ: ആ​ജീ​വ​നാ​ന്ത വി​ല​ക്കി​നെ​തി​രെ പോ​രാ​ടാ​നാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ ക്രി​ക്ക​റ്റ്​ താ​രം ശ്രീ​ശാ​ന്ത്. ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ വി​ല​ക്കി​യാ​ൽ മ​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര ടീ​മു​ക​ൾ​ക്കു​വേ​ണ്ടി ക്രീ​സി​ലി​റ​ങ്ങു​ന്ന​ത്​ ആ​ലോ​ചി​ക്കു​മെ​ന്നും ത​നി​ക്കെ​തി​രെ ബി.​സി.​സി.​െ​എ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു ത​ന്നെ​യാ​ണ്​ അ​നു​മാ​നി​ക്കേ​ണ്ട​തെ​ന്നും ദു​ബൈ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്ക​വെ ശ്രീ​ശാ​ന്ത്​ പ​റ​ഞ്ഞു. 

‘‘കു​റ്റം ചെ​യ്​​തെ​ന്ന്​ ഒ​രു തെ​ളി​വു​മി​ല്ലാ​ഞ്ഞി​ട്ടും ത​ന്നെ ക​ളി​ക്ക​ള​ത്തി​ന്​ പു​റ​ത്തു​നി​ർ​ത്തു​േ​മ്പാ​ൾ കു​റ്റ​ക്കാ​രെ​ന്ന്​ വ്യ​ക്​​ത​മാ​യ തെ​ളി​വു​ക​ളു​ള്ള താ​ര​ങ്ങ​ളെ ല​ളി​ത​മാ​യ ശി​ക്ഷ​ക​ൾ ന​ൽ​കി ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നു. ഇ​ത്ര കാ​ല​വും ബി.​സി.​സി.​െ​എ​ക്കെ​തി​രെ അ​പ്പീ​ൽ മാ​ത്ര​മേ ന​ൽ​കി​യി​ട്ടു​ള്ളൂ. ഇ​നി നി​യ​മ ഉ​പ​ദേ​ശം തേ​ടി കേ​സു​മാ​യി മു​ന്നോ​ട്ടു പോ​വാ​നാ​ണ്​ തീ​രു​മാ​നം. കു​റ്റ​ക്കാ​രെ പൂ​വി​ട്ടു പൂ​ജി​ക്കു​ക​യും നി​ര​പ​രാ​ധി​യാ​യ ത​ന്നെ വേ​ട്ട​യാ​ടു​ക​യും ചെ​യ്യു​ക​യാ​ണ്​’’ -ശ്രീ​ശാ​ന്ത്​ പ​റ​ഞ്ഞു. 

COMMENTS