Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോഹ്​ലിക്ക്​ വിജയം;...

കോഹ്​ലിക്ക്​ വിജയം; രവിശാസ്​ത്രി പരിശീലകൻ

text_fields
bookmark_border
കോഹ്​ലിക്ക്​ വിജയം; രവിശാസ്​ത്രി പരിശീലകൻ
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീം പരിശീലകനായി രവിശാസ്​ത്രിയെ ​നിയമിച്ചു. സഹീർ ഖാനെ​ ബോളിങ്​ പരിശീലകനായും  രാഹുൽ ദ്രാവിഡിനെ വിദേശ പര്യടനങ്ങളിൽ ബാറ്റിങ്​ ഉപദേശകനായും നിയമിക്കാൻ തീരുമാനിച്ചു. സചിൻ തെൻഡുൽക്കർ, സൗരവ്​ ഗാംഗുലി, വി.വി.എസ്​ ലക്ഷമൺ എന്നിവരടങ്ങിയ സമിതിയാണ്​ പുതിയ കോച്ചിനെ തെരഞ്ഞെടുത്തത്​.

നേരത്തെ രവിശാസ്​ത്രി പരിശീലകനായി എത്തുമെന്ന്​ വാർത്തകളുണ്ടായിരുന്നുവെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എന്നാൽ രാത്രിയോടെ ഇക്കാര്യത്തിൽ ബി.സി.സി.​െഎ വ്യക്​തത വരുത്തുകയായിരുന്നു. ശാസ്​ത്രി ഇന്ത്യൻ ടീം പരിശീലകനായി വരണമെന്ന ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ നിലപാടി​​െൻറ വിജയം കൂടിയാണ്​ പുതിയ നിയമനം.

കുംബ്ലെ സ്ഥാനമൊഴിഞ്ഞ ഒഴിവി​ലേക്കാണ്​ പുതിയ ​കോച്ചിനെ തെരഞ്ഞെടുക്കാൻ ബി.സി.സി.​െഎ തീരുമാനിച്ചത്​. കോഹ്​ലിയുമായുള്ള അഭിപ്രായ ഭിന്നതകളാണ്​ കുംബ്ലെക്ക്​ പുറത്തേക്കുള്ള വഴി തുറന്നത്​. കുംബ്ലെയുടെ കർക്കശ നിലപാടാണ്​ കോഹ്​ലിയുൾപ്പടെയുള്ള താരങ്ങൾക്ക്​ പ്രശ്​നമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIindian coachsports newsRAVI SASTHRICricket NewsVirat Kohli
News Summary - ravisathri new indian coach
Next Story