രവീന്ദ്ര ജഡേജയുടെ ഭാര്യയെ നടുറോഡില്‍ പോലീസുകാരന്‍ ആക്രമിച്ചു

09:03 AM
22/05/2018

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ നടുറോഡില്‍ പോലീസുകാരന്റെ അതിക്രമം. തിങ്കളാഴ്ച വൈകീട്ട് ഗുജറാത്തിലെ ജാംനഗറിൽ വെച്ചാണ് ജഡേജയുടെ ഭാര്യ റിവാബ സോളാങ്കിയെ പൊലീസുകാരൻ മർദിച്ചത്.

ജാംനഗറിലെ തിരക്കേറിയ റോഡില്‍ വച്ച്‌ റിവാബ സോളാങ്കി ഓടിച്ചിരുന്ന കാര്‍ സഞ്ജയ് ആഹിര്‍ എന്ന പോലീസുകാരന്റെ ബൈക്കില്‍ ഇടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാൾ റിവ സോളാങ്കിയെ പരസ്യമായി കൈയേറ്റം ചെയ്തത്. ആക്രമണത്തിൽ റിവാബക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നീട് നാട്ടുകാരും പോലീസ് സംഘവും എത്തിയതോടെയാണ് പോലീസുകാരന്‍ ശാന്തനായത്. ആക്രമണം നടക്കുമ്പോൾ ജഡേജയുടെ അമ്മയും കാറിലുണ്ടായിരുന്നു.

റിവാ സോളാങ്കിയുടെ പരാതിയെ തുടർന്ന് പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജാംനഗര്‍ എസ്.പി പ്രദീപ് സേജുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇയാൾ വകുപ്പുതല അന്വേഷണവും സസ്പെൻഷനും നേരിടേണ്ടി വരും. രവീന്ദ്ര ജ‍ഡേജ നിലവില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന് ഒപ്പമാണുള്ളത്. 

Loading...
COMMENTS