തന്നെ അജയ്​ എന്ന്​ വിളിച്ചെന്ന്​ ജഡേജ; ട്വിറ്ററിൽ ട്രോളിക്കൊന്ന്​ ആരാധകർ

11:48 AM
09/12/2017
jadeja-img.jpg

‘സർ ജഡ്ഡു’ എന്നാണ് രവീന്ദ്ര​ ജഡേജയെ ആരാധകർ വിളിക്കുന്നത്​,  ജഡേജ സീരിയസായി പറയുന്നതും ചെയ്യുന്നതും ചിലപ്പോൾ കോമഡിയാവുന്നത്​ കാരണമത്രെ ആരാധകർ ഇന്ത്യയുടെ സൂപ്പർ ഒാൾ റൗണ്ടറിനെ ‘സർ’ എന്ന്​ വിളിച്ച്​ ബഹുമാനിക്കുന്നത്​. മു​ൻ ഇന്ത്യൻ ക്യാപ്​റ്റൻ ​മഹേന്ദ്ര സിങ്​ ധോനിയും ജഡേജയെ ‘സർ’ എന്ന്​ വിളിച്ച്​ ബഹുമാനിച്ചവരിൽ പെടും.

ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ തമാശയ്​ക്കാണെങ്കിലും ഏറ്റവും കളിയാക്കപ്പെടുന്ന താരമാണ്​ ജഡേജ. ജഡേജയെ ഏറ്റവും ഒടുവിൽ സംഘം ചേർന്ന്​ കളിയാക്കിയിരിക്കുന്നത്​ ഒരു ട്വീറ്റി​​​െൻറ പേരിലാണ്​. 

ഇന്ത്യക്ക്​ വേണ്ടി മികച്ച പ്രകടനം കാഴ്​ചവെച്ച ജഡേജയെ അഭിനന്ദിക്കാൻ വന്ന ഒരു ആരാധകൻ പറഞ്ഞു ‘‘ നന്നായി പന്തെറിഞ്ഞു ‘അജയ്’​ അവസാനത്തെ മാച്ചിൽ താങ്കൾ മികച്ച പ്രകടനം പുറത്തെടുത്തു’’ 
‘‘രാജ്യത്തിന്​ വേണ്ടി 9 വർഷം അന്താരാഷ്​ട്ര ക്രിക്കറ്റ്​ കളിച്ചു എന്നിട്ടും ജനങ്ങൾക്ക്​ എ​​​​െൻറ പേര്​ ഒാർമയില്ല’’ മണ്ടത്തരം... ഇങ്ങനെയായിരുന്നു ജഡ്ഡുവി​​​െൻറ ട്വീറ്റ്​.

 

ഇന്ത്യയുടെ മികച്ച കളിക്കാരനും ജനപ്രിയനുമായിരുന്ന ‘അജയ്​ ജഡേജ’യാണെന്ന്​ തെറ്റിധരിച്ച്​ രവീന്ദ്ര ജഡേജയെ അഭിനന്ദിച്ച ആരാധ​കനോടുള്ള രോഷം ജഡേജ ട്വീറ്റ്​ ചെയ്യേണ്ട താമസം വന്നില്ലേ മറുപടി ട്വീറ്റുകൾ...

കോയി ബാത്​ നഹി അജയ്​ മാഫ്​ ക​ർദോ ഉസേ, ജന്മദിനാശംസകൾ അജയ്​, നന്നായി പന്തെറിഞ്ഞു അജയ്​ തുടങ്ങി ജഡ്ഡുവി​​​​െൻറ പരിഭവ ട്വീറ്റിന്​ ശേഷം, അജയ്​ എന്നു മാത്രമായി ആരാധകരുടെ വിളി. ജഡേജയെ കളിയാക്കാൻ വേണ്ടി അജയ്​ എന്ന്​ വിളിച്ചതാവാമെന്ന്​ പറയുന്നവരുമുണ്ട്​.

 

 

ഇന്ത്യക്ക്​ വേണ്ടി എല്ലാ ഫോർമാറ്റിലും നിരവധി മൽസരങ്ങൾ കളിച്ച ജഡേജ മികച്ച പ്രകടനമാണ്​ കാഴ്​ചവെക്കാറുള്ളത്​. സമീപ കാലത്ത്​ ഇന്ത്യക്ക്​ ലഭിച്ച ഏറ്റവും മികച്ച ഒാൾറൗണ്ടർ കൂടിയാണ്​ ജഡേജ. വളരെ ദരിദ്ര കുടുംബത്തിൽ നിന്നും ദേശിയ ടീമിലേക്ക്​ വന്ന ജഡ്ഡു ക്രിക്കറ്റ്​ ആരാധകർക്കും സഹതാരങ്ങൾക്കും പ്രിയങ്കരനാണ്​.

Loading...
COMMENTS