രവീന്ദ്ര ജഡേജയുടെ ഭാര്യ ബി.ജെ.പിയിൽ ചേർന്നു

10:44 AM
04/03/2019

ജാംനഗർ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നു. ജാംനഗർ ബി.ജെ.പി ഓഫിസിൽ നടന്ന പരിപാടിയിലാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. കർണി സേനയുടെ വനിതാ വിഭാഗം മേധാവിയായി നിയമിതയായി അഞ്ചുമാസം കഴിഞ്ഞാണ് റിവാബയുടെ നീക്കം. 

ജാംനഗർ എം.എൽ.എയും കൃഷി മന്ത്രിയുമായ രൺചോ ഫുൽഡുവും ജാംനഗർ എം.പി പൂനം മാഡവും റിവാബയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജാംനഗർ സന്ദർശനം നടക്കാനിരിക്കെയാണ് റിവാബ ബി.ജെ.പിയിലെത്തുന്നത്. വിവിധ സർക്കാർ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി ഇന്ന് പ്രധാനമന്ത്രി ജാംനഗർ സന്ദർശിക്കും. 

കഴിഞ്ഞവർഷം ജാംനഗർ നഗരത്തിൽ പോലീസ് കോൺസ്റ്റബിളുമായുള്ള തർക്കത്തെ തുടർന്ന് റിവാബ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഒക്ടോബറിൽ പത്മാവത് സിനിമക്കെതിരായ പ്രക്ഷോഭം കത്തിനിൽക്കെയാണ് റിവാബ കർണി സേനയിൽ ചേരുന്നത്.

Loading...
COMMENTS