മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പടലപ്പിണക്കമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമ ാണെന്ന് ക്യപ്റ്റൻ വിരാട് കോഹ്ലി. ഉപനായകൻ രോഹിത് ശർമയുമായി ഒരുവിധ പ്രശ്ന വുമില്ലെന്നും കോഹ്ലി വ്യക്തമാക്കി. വെസ്റ്റിൻഡീസ് പര്യടനത്തിന് പുറപ്പെടുംമു മ്പ് കോച്ച് രവി ശാസ്ത്രിക്കൊപ്പം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോഹ്ലി.
‘ഇത്തരം കാര്യങ്ങൾ വായിേക്കണ്ടിവരുന്നത് തികച്ചും അവഹേളനപരമാണ്. എന്തു വിഡ്ഢിത്തമാണ് നിങ്ങൾ എഴുതിവെക്കുന്നത്. കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്’ കോഹ്ലി പറഞ്ഞു. ‘ഞങ്ങൾക്കിടയിൽ പ്രശ്നമൊന്നുമില്ല. എനിക്ക് ആരെയെങ്കിലും ഇഷ്ടമില്ലെങ്കിൽ അതെെൻറ മുഖത്ത് കാണാം. കഴിഞ്ഞദിവസങ്ങളിൽ ഞാനും പലതും കേട്ടിരുന്നു. ടീമിനകത്ത് പ്രശ്നങ്ങളുണ്ടെങ്കിൽ ഞങ്ങൾക്ക് ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമായിരുന്നില്ല’-കോഹ്ലി പറഞ്ഞു. ടീമിൽ പ്രശ് നങ്ങളുണ്ടെന്ന വാർത്ത കോച്ച് രവി ശാസ്ത്രിയും നിഷേധിച്ചു.
കോഹ്ലിയും രോഹിതും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെങ്കിലും ഇതിെൻറ പേരിൽ ഇന്ത്യൻ ഡ്രസിങ് റൂമിലും പ്രശ്നങ്ങളുണ്ടെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരുടെയും ഭാര്യമാരുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ അടുത്തിടെ പരസ്പരം വെട്ടിനിരത്തലുണ്ടായതായും പ്രചരിച്ചു. കോഹ്ലിയും രോഹിതും ഇടഞ്ഞുനിൽക്കുന്നതിനാൽ വ്യത്യസ്ത ഫോർമാറ്റുകളിൽ വെവ്വേറെ ക്യാപ്റ്റന്മാരെ നിയോഗിക്കുന്ന കാര്യം ബി.സി.സി.െഎ പരിഗണിക്കുന്നുണ്ടെന്നും അതിെൻറ സാധ്യതയടക്കാനാണ് വിശ്രമം വേണ്ടെന്നുവെച്ച് വിൻഡീസ് പര്യടനത്തിൽ പൂർണമായും കളിക്കാൻ കോഹ്ലി തയാറായതെന്നും റിപ്പോർട്ടുണ്ടായിരുന്നു.
‘ശാസ്ത്രി കോച്ചായി തുടരുന്നത് ഇഷ്ടം’
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പരിശീലകസ്ഥാനത്ത് രവി ശാസ്ത്രി തുടരുന്നതാണ് ഇഷ്ടമെന്ന് നായകൻ വിരാട് കോഹ്ലി. ‘ബി.സി.സി.െഎ നിയോഗിച്ച ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. സമിതി ഇതുവരെ എെൻറ അഭിപ്രായം തേടിയിട്ടില്ല. എന്നാലും ഇപ്പോൾ ടീമംഗങ്ങളുമായി മികച്ച ബന്ധമുള്ള ശാസ്ത്രി തുടരുന്നതാണ് എനിക്കിഷ്ടം’-കോഹ്ലി പറഞ്ഞു. ശാസ്ത്രിക്കും സംഘത്തിനും വിൻഡീസ് പര്യടനം വരെയാണ് കാലാവധി. ഇതേത്തുടർന്ന് എല്ലാ പരിശീലകസ്ഥാനത്തേക്കും ബി.സി.സി.െഎ അപേക്ഷ ക്ഷണിച്ചിരുന്നു. ഇന്നാണ് അവസാന തീയതി.