ഷമിയുടെ അഞ്ച്​ വിക്കറ്റ്​ നേട്ടത്തെ പുകഴ്​ത്തി ശാസ്​ത്രി

12:54 PM
09/10/2019
Ravi-shasthri-170819.jpg

ന്യൂഡൽഹി: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്​റ്റിൻെറ രണ്ടാം ഇന്നിങ്​സിൽ മുഹമ്മദ്​ ഷമിയുടെ അഞ്ച്​ വിക്കറ്റ്​ പ്രകടനം ടീമിൻെറ വിജയത്തിൽ നിർണായകമായെന്ന്​ പരിശീലകൻ രവിശാസ്​ത്രി. ജസ്​പ്രീത്​ ബുംറക്ക്​ പരിക്കിൽ നിന്ന്​ മോചിതനാവാൻ ശസ്​ത്രക്രിയ ആവശ്യമാണെന്നും ശാസ്​ത്രി പറഞ്ഞു. 

രണ്ടാം ഇന്നിങ്​സിൽ പിച്ചിലെ വിള്ളലുകൾ മുതലാക്കി സീം സൃഷ്​ടിക്കാൻ ഷമിക്ക്​ കഴിഞ്ഞിട്ടുണ്ട്​. ഡുപ്ലസിയേയും, ബാവുമയേയും പുറത്താക്കിയ ഷമിയുടെ പന്തുകൾ മനോഹരമാണ്​. ടെസ്​റ്റ്​ മൽസരത്തിൻെറ രണ്ടാം ഇന്നിങ്​സിൽ ഇന്ത്യൻ ഫാസ്​റ്റ്​ ബൗളർ അഞ്ച്​ വിക്കറ്റ്​ നേടുന്നത്​ ടീമിനെ സംബന്ധിച്ചിടത്തോളം പോസിറ്റീവായാണ്​ കാണുന്നതെന്ന്​ ശാസ്​ത്രി പറഞ്ഞു.

വ്യക്​തിപരമായ പ്രശ്​നങ്ങളുണ്ടായപ്പോഴും അതിൽ നിന്നെല്ലൊം തിരിച്ച്​ വന്ന്​ മികച്ച രീതിയിൽ പന്തെറിയാൻ ഷമിക്ക്​ കഴിഞ്ഞിട്ടുണ്ട്​. ലോക ക്രിക്കറ്റിൽ കുറച്ച്​ ബൗളർമാർ മാത്രമേ ഷമിയേക്കാൾ മികച്ചവരായുളളുവെന്നും അദ്ദേഹം പറഞ്ഞു.

Loading...
COMMENTS