ന്യൂഡൽഹി: പുതുതായി നിയമിച്ച ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പ്രതിവർഷം ഏഴ് കോടി രൂപ പ്രതിഫലമായി നൽകുമെന്ന് റിപ്പോർട്ട്. ബി.സി.സി.െഎയെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യയാണ് വാർത്ത പുറത്ത് വിട്ടത്.
ഏഴ് കോടി മുതൽ ഏഴര കോടി വരെയായിരിക്കും രവിശാസ്ത്രിയുടെ പ്രതിഫലം. മുമ്പ് മെയ് മാസത്തിൽ ബി.സി.സി.െഎയുമായി കൂടികാഴ്ച നടത്തിയപ്പോൾ അനിൽ കുംബ്ലെ പ്രതിഫലമായി ആവശ്യപ്പെട്ടത് ഏഴ് കോടി രൂപയായിരുന്നു. ഇത് നൽകാൻ ബി.സി.സി.െഎ തയാറായിരുന്നില്ല. നേരത്തെ് ടീം ഡയറക്ടറായിരുന്നപ്പോൾ ബി.സി.സി.െഎ ഏഴ് കോടിയോളം രൂപ രവിശാസ്ത്രിക്ക് പ്രതിഫലമായി നൽകിയിരുന്നു.
രവിശാസ്ത്രിയെ അസിസ്റ്റ് ചെയ്യുന്നവർക്ക് രണ്ട് കോടി രൂപ പ്രതിഫലം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. അണ്ടർ 19 പരിശീലകനായ രാഹുൽ ദ്രാവിഡിന് ആദ്യ വർഷം 4.5 കോടിയും രണ്ടാം വർഷം അഞ്ച് കോടിയുമാണ് പ്രതിഫലമായി നൽകുന്നത്.