കോച്ചാവാൻ രവിശാസ്ത്രിയും
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പുതിയ കോച്ച് ആരാവുമെന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ അപേക്ഷകരുടെ കൂട്ടത്തിലേക്ക് മറ്റൊരു പേരുകൂടി. മുൻ ഇന്ത്യൻ ക്യാപ്റ്റനും ടീം ഡയറക്ടറുമായിരുന്ന രവിശാസ്ത്രിയാണ് കോച്ചിങ് സ്ഥാനത്തേക്ക് അപേക്ഷ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ടോം മൂഡി, വിരേന്ദർ സെവാഗ്, ലാൽ ചന്ദ് രജപുത്, ദോധ ഗണേഷ്, റിച്ചാർഡ് പൈബസ് എന്നിവർ നേരത്തേ അപേക്ഷ നൽകിയിരുന്നു. ടീം ഇന്ത്യയുടെ ഡയറക്ടറായി 2014 ആഗസ്റ്റ് -2016 ഏപ്രിൽ കാലയളവിലായിരുന്നു രവിശാസ്ത്രിയുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
