Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറാ​ഷി​ദ്​ ഖാ​ന്​ ഏ​ഴു...

റാ​ഷി​ദ്​ ഖാ​ന്​ ഏ​ഴു വി​ക്ക​റ്റ്​; വി​ൻ​ഡീ​സ്​​ തോറ്റത് 63 റൺസിന്

text_fields
bookmark_border
റാ​ഷി​ദ്​ ഖാ​ന്​ ഏ​ഴു വി​ക്ക​റ്റ്​; വി​ൻ​ഡീ​സ്​​ തോറ്റത് 63 റൺസിന്
cancel
േ​ഗ്രാ​സ്​ െഎ​സ്​​ലെ​റ്റ്​: അ​ഫ്​​ഗാ​ൻ സ്പി​ൻ മാ​ന്ത്രി​ക​ൻ റാ​ഷി​ദ്​ ഖാ​ൻ വീ​ണ്ടും വി​സ്​​മ​യ​മാ​യ​പ്പോ​ൾ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ വി​ൻ​ഡീ​സി​ന്​ നാ​ണം​കെ​ട്ട തോ​ൽ​വി. 18 റ​ൺ​സ്​ മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ഏ​ഴ്​ വി​ക്ക​റ്റു​ക​ൾ പി​ഴു​തെ​റി​ഞ്ഞ റാ​ഷി​ദ്​ ഖാ​ൻ റെ​ക്കോ​ഡ്​ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച മ​ത്സ​ര​ത്തി​ൽ ക​രീ​ബി​യ​ൻ പ​ട തോ​റ്റ​ത്​ 63 റ​ൺ​സി​നാ​ണ്. ഇ​തോ​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ 1-0ത്തി​ന്​ അ​ഫ്​​ഗാ​നി​സ്​​താ​ൻ മു​ന്നി​ലെ​ത്തി.

ടോ​സ്​ നേ​ടി ബാ​റ്റി​ങ്​ തെ​ര​െ​ഞ്ഞ​ടു​ത്ത അ​ഫ്​​ഗാ​നി​സ്​​താ​ൻ ഒാ​പ​ണ​ർ ജാ​വേ​ദ്​ അ​ഹ്​​മ​ദി​​െൻറ​യും (81) ഗു​ൽ​ബ​ദി​ൻ നൈ​യ്​​ബി​​െൻറ​യും (41) ബാ​റ്റി​ങ്​ ക​രു​ത്തി​ൽ 212 റ​ൺ​സെ​ടു​ത്തി​രു​ന്നു. ​സ്വ​ന്തം മ​ണ്ണി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ ചെ​റി​യ സ്​​കോ​ർ എ​ളു​പ്പം മ​റി​ക​ട​ക്കാ​മെ​ന്ന്​ ക​ണ​ക്കു​കൂ​ട്ടി​യ വി​ൻ​ഡീ​സി​ന്​ റാ​ഷി​ദ്​ ഖാ​​െൻറ മു​ന്നി​ൽ പി​ഴ​ച്ചു. 18 റ​ൺ​സ്​ മാ​ത്രം വി​ട്ടു​കൊ​ടു​ത്ത്​ ഏ​ഴു​വി​ക്ക​റ്റു​ക​ൾ റാ​ഷി​ദ്​ ഖാ​ൻ പി​ഴു​ത​പ്പോ​ൾ വി​ൻ​ഡീ​സി​ന്​ കൂ​ടാ​രം​ക​യ​റേ​ണ്ടി​വ​ന്ന​ത്​ 149 റ​ൺ​സി​നാ​ണ്. ഇ​തോ​ടെ ഏ​ക​ദി​ന ബൗ​ളി​ങ്​​ റെ​ക്കോ​ഡ്​ പ​ട്ടി​ക​യി​ൽ റാ​ഷി​ദ്​ ഖാ​ൻ നാ​ലാം സ്​​ഥാ​ന​​ത്തെ​ത്തി. 2001ൽ ​സിം​ബാ​ബ്​​വെ​ക്കെ​തി​രെ 19ന്​ ​എ​ട്ടു​വി​ക്ക​റ്റ്​ നേ​ടി​യ ശ്രീ​ല​ങ്ക​ൻ താ​രം ചാ​മി​ന്ദ വാ​സാ​ണ്​ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanWest IndiesRashid Khan
News Summary - Rashid Khan takes 7/18, Afghanistan stun West Indies by 63 runs
Next Story