ചിറ്റഗോങ്: ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാം ജയവുമായി അഫ്ഗാനിസ്താൻ. ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിൽ 224 റൺസ ിനായിരുന്നു അഫ്ഗാെൻറ ജയം. അവസാനദിനത്തിൽ ജയിക്കാൻ 262 റൺസ് എന്ന ലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ ് മഴയുടെയും വെളിച്ചക്കുറവിെൻറയും ആനുകൂല്യത്തിൽ സമനിലയാക്കാൻ ശ്രമിച്ചെങ്കിലും റാഷിദ് ഖാെൻറ ബൗളിങ് മികവിൽ അഫ്ഗാൻ കളി പിടിച്ചു.
ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 173ന് അവസാനിപ്പിച്ചു. അവസാന ഇന്നിങ്സിൽ 49 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാൻ ടീമിെൻറ വിജയശിൽപിയായി. വെളിച്ചക്കുറവും മഴയും അഞ്ചാം ദിനത്തിൽ വില്ലനാവുമെന്ന ഭീതിക്കിടെയാണ് എളുപ്പത്തിൽ എതിരാളിയെ പുറത്താക്കി കഥകഴിച്ചത്.
ഒന്നാം സെഷൻ മഴ മുടക്കിയതോടെ ഒരു മണിക്കാണ് കളി ആരംഭിച്ചത്. രണ്ട് ഒാവർ എറിഞ്ഞതിനു പിന്നാലെ വീണ്ടും മഴ. കളി സമനിലയിൽ അവസാനിക്കുമോയെന്ന് ഭയന്ന നിമിഷങ്ങൾ. ചായക്കുശേഷം ഒൗട്ട്ഫീൽഡ് ഉണങ്ങി കളി തുടങ്ങുേമ്പാഴേക്കും വെളിച്ചം മിന്നിയും മാഞ്ഞും കളിച്ചു.
ഇതിനിടെ, വെറും 15 ഒാവറിൽ അഫ്ഗാൻ കളി തീർത്തു. ശേഷിച്ച നാലു വിക്കറ്റിൽ റാഷിദ് മൂന്നും സഹിർ ഒന്നും വിക്കറ്റ് വീഴ്ത്തി പ്രകൃതിയെയും ആതിഥേയരെയും അഫ്ഗാൻ തോൽപിച്ചു. 2017 ജൂണിൽ ടെസ്റ്റ് പദവി ലഭിച്ച അഫ്ഗാെൻറ മൂന്നാം ടെസ്റ്റ് മത്സരമായിരുന്നു ഇത്. രണ്ടാമത്തെ ജയവും.