Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിഭയുടെ കാര്യത്തിൽ റാഷിദ് സചിനെപ്പോലെ -കോച്ച്
text_fieldsbookmark_border
മുംബൈ: ടെസ്റ്റ് പദവി സ്വന്തമാക്കിയ അഫ്ഗാനിസ്താെൻറ യുവ ലെഗ്സ്പിന്നർ റാഷിദ് ഖാൻ ഏറെ നൈസർഗിക പ്രതിഭയുള്ള താരമാണെന്നും അക്കാര്യത്തിൽ ഇതിഹാസതാരം സചിൻ ടെണ്ടുൽക്കറെപ്പോലെയാണെന്നും ദേശീയ ടീം കോച്ച് ലാൽചന്ദ് രാജ്പുത്. ‘‘ഉദിച്ചുയരുന്ന താരമാണവൻ. നൈസർഗികമായ കഴിവുകളാണ് അവനെ വ്യത്യസ്തനാക്കുന്നത്. അക്കാര്യത്തിൽ അവൻ സചിനെപ്പോലെയാണ്’’ -രാജ്പുത് പറഞ്ഞു. ടെസ്റ്റ് പദവി കൂടി ലഭിച്ചതോടെ അഫ്ഗാൻ ക്രിക്കറ്റിലെ ശക്തിദുർഗമായി വളരാനുള്ള പ്രാപ്തി റാഷിദിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 29 ഏകദിനങ്ങളിൽ 63 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള 18കാരൻ വിൻഡീസിനെതിരെ 18 റൺസിന് ഏഴു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
