Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി: രാജസ്ഥാനെതിരെ...

രഞ്ജി: രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിങ്സിനും 96 റൺസിനും തോൽവി

text_fields
bookmark_border
രഞ്ജി: രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിങ്സിനും  96 റൺസിനും തോൽവി
cancel
camera_alt??????? ????????????? ???????????????? ??????????????? ????.??? ?????
തി​രു​വ​ന​ന്ത​പു​രം: തു​മ്പ​യി​ൽ വ​മ്പ് കാ​ട്ടാ​നി​റ​ങ്ങി​യ കേ​ര​ള​ത്തെ തൊ​ലി​യു​രി​ച്ചു​വി​ട്ട് രാ​ജ​സ ്ഥാ​ൻ. ഒ​ന്ന​ര ദി​വ​സം മാ​ത്രം നീ​ണ്ട മ​ത്സ​ര​ത്തി​ൽ ഇ​ന്നി​ങ്സി​നും 96 റ​ൺ​സി​നു​മാ​ണ് കേ​ര​ളം രാ​ജ​സ്ഥാ​നോ ​ട് കീ​ഴ​ട​ങ്ങി​യ​ത്. 178 റ​ൺ​സി​െൻറ ഒ​ന്നാം ഇ​ന്നി​ങ്സ് ക​ട​വു​മാ​യി ര​ണ്ടാം ഇ​ന്നി​ങ്സി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് ഒ​മ്പ​ത്​ വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ നേ​ടാ​നാ​യ​ത് 82 റ​ൺ​സ് മാ​ത്രം. പ​രി​ക്കേ​റ്റ രോ​ഹ​ൻ എ​സ്. കു​ന്നു​മ്മ​ൽ ബാ​റ്റ്​​ചെ​യ്യാ​താ​യ​തോ​ടെ അ​നി​വാ​ര്യ​മാ​യ തോ​ൽ​വി കേ​ര​ളം ഇ​ര​ന്നു​വാ​ങ്ങു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നി​ങ്സി​ലും സ്പി​ന്ന​ർ ശു​ഭം ശ​ർ​മ​യാ​ണ് കേ​ര​ള​ത്തി​െൻറ അ​ന്ത​ക​നാ​യ​ത്;15.2 ഓ​വ​റി​ൽ 48 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ശു​ഭം ആ​റു​വി​ക്ക​റ്റെ​ടു​ത്തു. ര​ണ്ട് ഇ​ന്നി​ങ്സി​ലു​മാ​യി 11 വി​ക്ക​റ്റ് പോ​ക്ക​റ്റി​ലാ​ക്കി​യ ശ​ർ​മ​യാ​ണ് ക​ളി​യി​ലെ താ​ര​വും. സ്കോ​ർ: കേ​ര​ളം - 90 & 82/9, രാ​ജ​സ്ഥാ​ൻ - 268.

നാ​ലു വി​ക്ക​റ്റ് ന​ഷ്​​ട​ത്തി​ൽ 173 റ​ൺ​സ് എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റി​ങ് പു​ന​രാ​രം​ഭി​ച്ച രാ​ജ​സ്ഥാ​ൻ 268 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ജ​ല​ജ് സ​ക്സേ​ന ഏ​ഴു വി​ക്ക​റ്റു​മാ​യി ക​രു​ത്തു​കാ​ട്ടി​യെ​ങ്കി​ലും സ​ന്ദ​ർ​ശ​ക​രെ വ​രു​തി​ക്കു​നി​ർ​ത്താ​ൻ മ​റ്റ് ബൗ​ള​ർ​മാ​ർ​ക്കാ​യി​ല്ല. 92 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ വൈ.​ബി. കോ​ത്താ​രി​യു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് രാ​ജ​സ്ഥാ‍​െൻറ കൂ​റ്റ​ൻ ലീ​ഡി​ലേ​ക്ക് ന​യി​ച്ച​ത്. സ​ക്സേ​ന 28.5 ഓ​വ​റി​ൽ 77 റ​ൺ​സ് വ​ഴ​ങ്ങി​യാ​ണ് ഏ​ഴു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. എം.​ഡി. നി​ധീ​ഷ് ര​ണ്ടും കെ.​സി. അ​ക്ഷ​യ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. 178 റ​ൺ​സി‍​െൻറ ക​ട​വു​മാ​യി ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ള​ത്തെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഒ​ന്ന് ഞെ​ളി​ഞ്ഞു​നി​ൽ​ക്കാ​ൻ​പോ​ലും ശു​ഭം ശ​ർ​മ സ​മ്മ​തി​ച്ചി​ല്ല. ത​ങ്ങ​ളെ വീ​ഴ്ത്താ​ൻ കേ​ര​ളം ഒ​രു​ക്കി​യ തു​മ്പ​യി​ലെ സ്പി​ൻ കു​ഴി​ക​ളി​ലേ​ക്ക് ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി​യെ​യും കൂ​ട്ട​രെ​യും രാ​ജ​സ്ഥാ​ൻ നി​ർ​ദാ​ക്ഷി​ണ്യം എ​റി​ഞ്ഞി​ട്ടു.

ക്യാ​പ്റ്റ​ൻ സ​ച്ചി​ൻ ബേ​ബി​യാ​ണ് (18) ര​ണ്ടാം ഇ​ന്നി​ങ്സി​ൽ കേ​ര​ള​ത്തി​​െൻറ ടോ​പ് സ്കോ​റ​ർ. രോ​ഹ​ൻ പ്രേം (​നാ​ല്), വി​ഷ്ണു വി​നോ​ദ് (11), സ​ൽ​മാ​ൻ നി​സാ​ർ (13), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (ഒ​മ്പ​ത്), അ​ക്ഷ​യ് ച​ന്ദ്ര​ൻ (ര​ണ്ട്), ജ​ല​ജ് സ​ക്സേ​ന (14), അ​ഭി​ഷേ​ക് മോ​ഹ​ൻ (എ​ട്ട്), എം.​ഡി. നി​ധീ​ഷ് (പൂ​ജ്യം) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​രു​ടെ പ്ര​ക​ട​നം. കെ.​സി. അ​ക്ഷ​യ് മൂ​ന്ന്​ റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. സീ​സ​ണി​ൽ ഇ​തു​വ​രെ ക​ളി​ച്ച നാ​ല് ക​ളി​ക​ളി​ൽ മൂ​ന്നി​ലും പൊ​ട്ടി​യ രാ​ജ​സ്ഥാ‍​െൻറ ആ​ദ്യ വി​ജ​യ​മാ​ണ് തു​മ്പ​യി​ലേ​ത്. അ​തേ​സ​മ​യം സീ​സ​ണി​ലെ നാ​ലാം മ​ത്സ​ര​വും തോ​റ്റ​തോ​ടെ കേ​ര​ള​ത്തി​െൻറ ക്വാ​ർ​ട്ട​ർ സാ​ധ്യ​ത ഏ​ക​ദേ​ശം അ​ട​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സെ​മി ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ കേ​ര​ള​ത്തി​ന് ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ഒ​രേ​യൊ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ജ​യി​ക്കാ​നാ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophy
News Summary - ranji trophy
Next Story