Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജിട്രോഫി: വിദര്‍ഭ അസമിനെതിരെ

text_fields
bookmark_border
  • തുമ്പയില്‍ ഇന്ന് ആദ്യ മത്സരം
രഞ്ജിട്രോഫി: വിദര്‍ഭ അസമിനെതിരെ
cancel

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന രഞ്ജിട്രോഫി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന ആദ്യമത്സരത്തില്‍ വിദര്‍ഭ അസമിനെ നേരിടും. ഇതാദ്യമായാണ് തിരുവനന്തപുരം സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ട് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നത്. രാവിലെ ഒമ്പതിന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി മത്സരം ഉദ്ഘാടനം ചെയ്യും.

ചൊവ്വാഴ്ച തിരുവനന്തപുരത്തത്തെിയ ഇരു ടീമുകളും ബുധനാഴ്ച സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി. തിരുവനന്തപുരത്തെ രണ്ടാമത്തെ മത്സരം നവംബര്‍ അഞ്ചുമുതല്‍ എട്ടുവരെ ഡല്‍ഹിയും ഝാര്‍ഖണ്ഡും തമ്മിലാണ്. 2015 മാര്‍ച്ച് 23ന് ഉദ്ഘാടനം കഴിഞ്ഞ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ട് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സി.കെ. നായിഡു ട്രോഫി അണ്ടര്‍ 23 ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് വേദിയായിരുന്നു.
കേരളം ഹൈദരാബാദിനെതിരെ

ഗ്രൂപ് സി മൂന്നാം മത്സരത്തില്‍ കേരളം ഇന്ന് ഹൈദരാബാദിനെതിരെ. ഭുവനേശ്വറിലാണ് കളി. ആദ്യ കളിയില്‍ ജമ്മുവിനോട് സമനിലയും രണ്ടാം മത്സരത്തില്‍ ഹിമാചലിനോട് തോല്‍വിയും വഴങ്ങിയ കേരളത്തിന് ഇക്കുറി വിജയം അനിവാര്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ranji Trophy
Next Story