Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജിട്രോഫി: ഝാര്‍ഖണ്ഡ് കൂറ്റന്‍ സ്കോറിലേക്ക്

text_fields
bookmark_border
രഞ്ജിട്രോഫി: ഝാര്‍ഖണ്ഡ് കൂറ്റന്‍ സ്കോറിലേക്ക്
cancel
തിരുവനന്തപുരം: രഞ്ജിടോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരെ ഝാര്‍ഖണ്ഡ് കൂറ്റന്‍ സ്കോറിലേക്ക്. ഒന്നാംദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍െറ അപരാജിത സെഞ്ച്വറിയുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഝാര്‍ഖണ്ഡ് 359 റണ്‍സെടുത്തു. 162 റണ്‍സോടെ ഇഷാനും 19 റണ്‍സുമായി ഷഹബാസ് നദീമുമാണ് ക്രീസില്‍. ഡല്‍ഹിക്കായി സുബോത്ത് ഭാട്ടി, വരുണ്‍ സൂദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പര്‍വീദര്‍ അവാന, വികാസ് തോക്കാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. 213 പന്തില്‍ 14 ഫോറിന്‍െറയും ആറ് സിക്സിന്‍െറയും അകമ്പടിയോടെയാണ് ഇഷാന്‍ സെഞ്ചറി നേടിയത്.  
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ranji trophy
Next Story