രഞ്ജിട്രോഫി: സച്ചിൻ ബേബിയെ മന്ത്രി ഇ.പി. ജയരാജൻ അഭിനന്ദിച്ചു
text_fieldsതിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റിൽ ആദ്യമായി സെമിഫൈനലിൽ കടന്ന കേരള ടീമിനെ കായിക മന്ത്രി ഇ.പി. ജയരാജൻ അഭിന ന്ദിച്ചു. കേരള ടീം നായകൻ സച്ചിൻ ബേബിയെ മന്ത്രി ഫോണിൽ വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. സെമിയിലും ഫൈനലിലും ഇതേ മികവു തുടർന്നുകൊണ്ട് സ്വപ്നനേട്ടത്തിലെത്താൻ ടീമിന് കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.
കേരള ടീമിന് കെ.സി.എയുടെ അഭിനന്ദനം
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെൻറില്‍ സെമി ഫൈനലില്‍ പ്രവേശിച്ച കേരള ക്രിക്കറ്റ് ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന് അഭിനന്ദിച്ചു. കേരളത്തിനാകെ അഭിമാനിക്കാനാവുന്ന നേട്ടമാണിതെന്ന് കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു. സെലക്ഷന് കമ്മിറ്റി, കോച്ച് ഡേവ് വാട്ട്മോര്, ടീം അംഗങ്ങള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ് എന്നിവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിസ്ഥാന വികസന സൗകര്യമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരള കെ.സി.എ വര്‍ഷങ്ങളായി നടത്തിവന്ന കൂട്ടായ ശ്രമത്തിെൻറ ഫലമാണിതെന്ന് ബി.സി.സി.ഐ അംഗം ജയേഷ് ജോര്‍ജ് പറഞ്ഞു. കേരള ടീമിന് അര്‍ഹതപ്പെട്ട വിജയമാണിതെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് എസ്. സുനില്‍ കുമാര്‍ പറഞ്ഞു.
