കൊച്ചി: 2018-19 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സചിന് ബേബിയാണ് നായകൻ. ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രോഹന് പ്രേം, സഞ്ജു സാംസൺ, സല്മാന് നിസാർ, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രൻ, വിഷ്ണു വിനോദ്, കെ.സി. അക്ഷയ്, സന്ദീപ് വാര്യർ, എം.ഡി. നിതീഷ്, ബേസില്‍ തമ്പി, പി. രാഹുൽ, വിനൂപ് എസ്. മനോഹരന് എന്നിവരാണ് ടീം അംഗങ്ങൾ. ഡേവ് വാട്ട്മോറാണ് കോച്ച്. സെബാസ്റ്റ്യന്‍ ആൻറണി, മസര്‍ മൊയ്തു എന്നിവര്‍ സഹപരിശീലകരാണ്. െജ. സജികുമാറാണ് ടീം മാനേജര്‍. ക്യാമ്പ് 19 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കും.
എലൈറ്റ് ബി ഗ്രൂപിൽ ഹൈദരാബാദ്, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവരാണ് കേരളത്തിെൻറ എതിരാളികൾ. നവംബർ ഒന്നുമുതൽ നാലുവരെ ഹൈദരാബാദിനെതിരെ തിരുവനന്തപുരത്താണ് ആദ്യ മത്സരം. നവംബർ 12-15 ആന്ധ്ര പ്രദേശ് (തിരുവനന്തപുരം), നവംബർ 20-23 പശ്ചിമ ബംഗാൾ (കൊൽക്കത്ത), നവംബർ 28-ഡിസംബർ ഒന്ന് മധ്യപ്രദേശ് (തിരുവനന്തപുരം), ഡിസംബർ ആറ്-ഒമ്പത് തമിഴ്നാട് (തമിഴ്നാട്), ഡിസംബർ 14-17 ഡൽഹി (തിരുവനന്തപുരം), ഡിസംബർ 30-ജനുവരി രണ്ട് പഞ്ചാബ് (പഞ്ചാബ്), ജനുവരി ഏഴ്-10 ഹിമാചൽ പ്രദേശ് (ഹിമാചൽ പ്രദേശ്) എന്നിങ്ങനെയാണ് മത്സരങ്ങൾ.