Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്​​ജി ട്രോ​ഫി:...

ര​ഞ്​​ജി ട്രോ​ഫി: ഡ​ൽ​ഹി ഫൈ​ന​ലി​ൽ

text_fields
bookmark_border
ര​ഞ്​​ജി ട്രോ​ഫി: ഡ​ൽ​ഹി ഫൈ​ന​ലി​ൽ
cancel
camera_alt?????????????? ???????? ????????
പു​ണെ: ബം​ഗാ​ളി​നെ ഇ​ന്നി​ങ്​​സി​നും 26 റ​ൺ​സി​നും തോ​ൽ​പി​ച്ച്​ ഗൗ​തം ഗം​ഭീ​റി​​െൻറ ഡ​ൽ​ഹി ര​ഞ്​​ജി ട്രോ​ഫി ഫൈ​ന​ലി​ൽ. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 286 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​യ ബം​ഗാ​ളി​നെ​തി​രെ, ഡ​ൽ​ഹി ഒാ​പ​ണ​ർ​മാ​രാ​യ കു​നാ​ൽ ച​ന്ദേ​ല (113), ഗൗ​തം ഗം​ഭീ​ർ (127) എ​ന്നി​വ​രു​ടെ സെ​ഞ്ച്വ​റി മി​ക​വി​ൽ 398 റ​ൺ​സെ​ടു​ത്തു. 112 റ​ൺ​സി​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ ലീ​ഡ്​ നേ​ടി​യ ശേ​ഷ​മാ​യി​രു​ന്നു ഡ​ൽ​ഹി ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക​ഴി​ഞ്ഞ്​ പു​റ​ത്താ​യ​ത്. മ​റു​പ​ടി ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ ബം​ഗാ​ളി​നെ 24.4 ഒാ​വ​റി​ൽ 86 റ​ൺ​സി​ൽ എ​റി​ഞ്ഞി​ട്ട്​ മൂ​ന്നു ദി​നം​കൊ​ണ്ട്​ ക​ളി​യും തീ​ർ​പ്പാ​ക്കി. 21 റ​ൺ​സെ​ടു​ത്ത സു​ദീ​പ്​ ചാ​റ്റ​ർ​ജി​യാ​ണ്​ ബം​ഗാ​ളി​​െൻറ ടോ​പ്​ സ്​​കോ​റ​ർ. 

വി​ദ​ർ​ഭ പൊ​രു​തു​ന്നു
കൊ​ൽ​ക്ക​ത്ത: ര​ഞ്​​ജി ര​ണ്ടാം സെ​മി​യി​ൽ ക​ർ​ണാ​ട​ക-​വി​ദ​ർ​ഭ പോ​രാ​ട്ടം ആ​വേ​ശ​ക​ര​മാ​യി മു​ന്നോ​ട്ട്. മൂ​ ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​േ​മ്പാ​ൾ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ വി​ദ​ർ​ഭ നാ​ലി​ന്​ 195 റ​ൺ​സെ​ടു​ത്തു. സ്​​കോ​ർ: വി​ദ​ർ​ഭ 185, 195/4. ക​ർ​ണാ​ട​ക 301. ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ വി​ദ​ർ​ഭ​യെ 185ന്​ ​ചു​രു​ട്ടി​ക്കെ​ട്ടി 116 റ​ൺ​സി​​െൻറ ലീ​ഡ്​ പി​ടി​ച്ച ക​ർ​ണാ​ട​ക​ക്ക്​ പ​ക്ഷേ, ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ പി​ടി​വി​ട്ടു. ഗ​ണേ​ഷ്​ സ​തീ​ഷ്​ (71 നോ​ട്ടൗ​ട്ട്), വ​ൻ​ഖാ​ഡെ (49) എ​ന്നി​വ​രു​െ​ട മി​ക​വി​ലാ​ണ്​ വി​ദ​ർ​ഭ​യു​ടെ കു​തി​പ്പ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophymalayalam newssports newsCricket News
News Summary - ranji trophy- sports news
Next Story