Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്​​ജി ട്രോ​ഫി:...

ര​ഞ്​​ജി ട്രോ​ഫി: കേ​ര​ളം വീ​ണ്ടും തോ​റ്റു

text_fields
bookmark_border
ര​ഞ്​​ജി ട്രോ​ഫി: കേ​ര​ളം വീ​ണ്ടും തോ​റ്റു
cancel

സൂ​റ​ത്ത്​: അ​ത്ഭു​ത​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല. നാ​ലു ദി​വ​സ​ത്തെ ക​ളി​യി​ൽ ര​ണ്ട​ര ദി​വ​സം​കൊ​ണ്ട്​ കീ​ഴ​ട​ങ്ങി ര​ഞ്​​ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​​െൻറ ര​ണ്ടാം തോ​ൽ​വി. ഗു​ജ​റാ​ത്ത്​ മു​ന്നോ​ട്ടു​വെ​ച്ച വി​ജ​യ​ല​ക്ഷ്യ​മാ​യ 267 റ​ൺ​സ്​ പി​ന്തു​ട​ർ​ന്ന കേ​ര​ളം ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 177ന്​ ​പു​റ​ത്താ​യി. ആ​തി​ഥേ​യ​ർ​ക്ക്​ 90 റ​ൺ​സി​​െൻറ മി​ന്നും ജ​യം. ക​ഴി​ഞ്ഞ ക​ളി​യി​ൽ ബം​ഗാ​ളി​നോ​ടും തോ​റ്റ കേ​ര​ള​ത്തി​ന്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി.

ആ​ദ്യ ദി​നം ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യ പി​ച്ച്​ ര​ണ്ടാം ദി​നം സൗ​ഹൃ​ദ ഭാ​വം കാ​ട്ടി​യെ​ങ്കി​ലും കേ​ര​ള താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം മു​ത​ലാ​ക്കാ​നാ​യി​ല്ല. ഓ​പ​ണ​ർ​മാ​രാ​യ വി​ഷ്​​ണു വി​നോ​ദും (23), ജ​ല​ജ്​ സ​ക്​​സേ​ന​യും (29) ക​രു​ത​ലോ​ടെ തു​ട​ങ്ങി. പ​ക്ഷേ, കെ.​എ​സ്.​ മോ​നി​ഷും (7), റോ​ബി​ൻ ഉ​ത്ത​പ്പ​യും (7) എ​ളു​പ്പം മ​ട​ങ്ങി​യ​തോ​ടെ ത​ക​ർ​ച്ച മു​ന്നി​ൽ ക​ണ്ടു.

മ​ധ്യ​നി​ര​യി​ൽ സ​ഞ്​​ജു സാം​സ​ൺ (78) ഒ​റ്റ​യാ​നാ​യി ചെ​റു​ത്തു​നി​ന്നെ​ങ്കി​ലും കൂ​ട്ടു​നി​ൽ​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല. സ​ചി​ൻ ബേ​ബി (11), പി. ​രാ​ഹു​ൽ (5), മു​ഹ​മ്മ​ദ്​ അ​സ്​​ഹ​റു​ദ്ദീ​ൻ (11), ബേ​സി​ൽ ത​മ്പി (0), കെ.​എം ആ​സി​ഫ്​ (0) എ​ന്നി​വ​ർ ​എ​ളു​പ്പ​ത്തി​ൽ മ​ട​ങ്ങി.

ഇ​ന്ത്യ​ൻ താ​രം അ​ക്​​സ​ർ പ​​ട്ടേ​ൽ നാ​ലും ചി​ന്ത​ൻ ഗ​ജ നാ​ലും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. 50 റ​ൺ​സും ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലു​മാ​യി ആ​റ്​ വി​ക്ക​റ്റും വീ​ഴ്​​ത്തി​യ ഗ​ജ​യാ​ണ്​ ക​ളി​യി​ലെ കേ​മ​ൻ. ജ​നു​വ​രി മൂ​ന്നു​ മു​ത​ൽ ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ​യാ​ണ്​ കേ​ര​ള​ത്തി​​െൻറ അ​ടു​ത്ത മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophysports news
News Summary - ranji trophy kerala vs gujrath
Next Story