രഞ്ജി: കേരളം പൊരുതുന്നു; രണ്ടാം ഇന്നിങ്സിൽ അസ്ഹറുദ്ദീന് അർധസെഞ്ച്വറി (76*)
text_fieldsമൊഹാലി: രഞ്ജി ട്രോഫിയിലെ നിർണായക മത്സരത്തിൽ പഞ്ചാബിനെതിരെ ഒന്നാം ഇന്നിങ്സ് ല ീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ പോരാടുന്നു. 96 റൺസിെൻറ ലീഡ് വഴങ്ങിയ കേരളം രണ ്ടാം ഇന്നിങ്സിൽ തിങ്കളാഴ്ച കളി അവസാനിക്കുേമ്പാൾ മൂന്നിന് 127 റൺസ് എന്നനിലയിലാ ണ്. മുഹമ്മദ് അസ്ഹറുദ്ദീെൻറ (76 നോട്ടൗട്ട്) പോരാട്ടമാണ് കേരളത്തിന് രക്ഷയായത്.
ഒന്നാം ഇന്നിങ്സിൽ സന്ദർശകർ 121ന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിൽ രണ്ടിന് 135 റൺസ് എന്നനിലയിൽ തിങ്കളാഴ്ച കളി തുടങ്ങിയ പഞ്ചാബിന് 82 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച എട്ടു വിക്കറ്റും നഷ്ടമായി. ഒാപണർ ജീവൻജോത് സിങ്ങും (69) നായകൻ മന്ദീപ് സിങ്ങും (89) അർധസെഞ്ച്വറി നേടിയതൊഴിച്ചാൽ ആതിഥേയ നിരയിൽനിന്ന് കാര്യമായ പോരാട്ടമുണ്ടായില്ല. സന്ദീപ് വാര്യർ നാലും ബേസിൽ തമ്പി മൂന്നും വിക്കറ്റ് വീഴ്ത്തിയാണ് രണ്ടാം ദിനം പഞ്ചാബിെൻറ നടുവൊടിച്ചത്. ഇന്ത്യൻ താരം യുവരാജ് സിങ്ങിനെ (8) സന്ദീപ് വാര്യർ പുറത്താക്കി.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് ആദ്യ ഒാവറിൽ തന്നെ ഒാപണർ അരുൺ കാർത്തികിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ശക്തമായ കൂട്ടുകെട്ട് പിറന്നു. പൊന്നം രാഹുലിനെ (28) ഒപ്പം നിർത്തി മുഹമ്മദ് അസ്ഹറുദ്ദീൻ കേരളത്തിെൻറ നെട്ടല്ലായി. ഇതിനിടെ സഞ്ജു സാംസൺ (3) മിന്നൽ വേഗത്തിൽ പുറത്തായി. നാലാം വിക്കറ്റിൽ നായകൻ സചിൻ ബേബിയുടെ (16) പിന്തുണയിലാണ് അസ്ഹറുദ്ദീെൻറ രക്ഷാപ്രവർത്തനം. സ്കോർ ചുരുക്കത്തിൽ: കേരളം 121, 127/3. പഞ്ചാബ് 217.
