ചെന്നൈ: രഞ്ജി ട്രോഫിയിൽ മൂന്നാം ജയം ലക്ഷ്യമിടുന്ന കേരളത്തിന് തമിഴ്നാടിനെതിരായ മത്സരത്തിെൻറ ആദ്യദിനം മുൻതൂക്കം മുതലാക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാടിനെ നാലിന് 31 എന്ന നിലയിലേക്ക് തള്ളിയിടാനായെങ്കിലും പിന്നീട് ബൗളർമാർക്ക് ആധിപത്യം നിലനിർത്താനാവാതിരുന്നതോടെ കേരളം കളി കൈവിട്ടു. ആദ്യദിനം ആറിന് 249 എന്ന നിലയിലാണ് തമിഴ്നാട് കളി നിർത്തിയത്.
ക്യാപ്റ്റൻ ബാബ ഇന്ദ്രജിത്തിെൻറയും (87) ഷാറൂഖ് ഖാെൻറയും (82 നോട്ടൗട്ട്) ആണ് തമിഴ്നാടിനെ രക്ഷിച്ചത്. അഭിനവ് മുകുന്ദ് (0), ഇന്ദ്രജിത്തിെൻറ ഇരട്ട സഹോദരൻ ബാബ അപരാജിത് (3), കൗശിക് ഗാന്ധി (19), ദിനേശ് കാർത്തിക് (4) എന്നിവരെ സന്ദീപ് വാര്യരും ബേസിൽ തമ്പിയും ചേർന്ന് മടക്കിയ ശേഷമായിരുന്നു ഇന്ദ്രജിത്തിെൻറയും ഷാറൂഖിെൻറയും കരുത്തിൽ തമിഴ്നാടിെൻറ ചെറുത്തുനിൽപ്. എൻ. ജഗദീശനും (21) എം. മുഹമ്മദും (25 നോട്ടൗട്ട്) ഇരുവർക്കും പിന്തുണ നൽകിയപ്പോൾ തമിഴ്നാട് ഭേദപ്പെട്ട സ്കോറിലെത്തി. കേരളത്തിനായി വാര്യർ മൂന്നും തമ്പി രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.