Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്​​ജി ട്രോ​ഫി:...

ര​ഞ്​​ജി ട്രോ​ഫി: ജ​ല​ജ്​ സ​ക്​​സേ​ന​ക്ക്​ സെ​ഞ്ച്വ​റി; ലീ​ഡി​ന​രി​കെ കേ​ര​ളം

text_fields
bookmark_border
ര​ഞ്​​ജി ട്രോ​ഫി: ജ​ല​ജ്​ സ​ക്​​സേ​ന​ക്ക്​ സെ​ഞ്ച്വ​റി; ലീ​ഡി​ന​രി​കെ കേ​ര​ളം
cancel
camera_alt?????? ??????????? ??????????????? ????????? ????? ???? ???? ????? ???????
തി​രു​വ​ന​ന്ത​പു​രം: ജ​ല​ജ്​​ സ​ക്​​സേ​ന പു​റ​ത്താ​കാ​തെ നേ​ടി​യ സെ​ഞ്ച്വ​റി​യു​ടെ മി​ക​വി​ൽ ആ​​​​​ന്ധ്ര​ക്കെ​തി​​രാ​യ ര​ഞ്​​ജി ട്രോ​ഫി ക്രി​ക്ക​റ്റ്​ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കേ​ര​ളം ഒ​ന്നാം ഇ​ന്നി​ങ്​​​സ്​ ലീ​ഡി​ലേ​ക്ക്. ആ​ന്ധ്ര ഉ​യ​ർ​ത്തി​യ 254 റ​ൺ​സ്​ പി​ന്തു​ട​രു​ന്ന കേ​ര​ളം ഒ​രു വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​ത്തി​ൽ 227 റ​ൺ​സ്​ നേ​ടി​യി​ട്ടു​ണ്ട്. ഒ​മ്പ​ത്​ വി​ക്ക​റ്റു​ക​ൾ ശേ​ഷി​ക്കെ, ലീ​ഡ്​ നേ​ടാ​ൻ കേ​ര​ള​ത്തി​ന്​ 28 റ​ൺ​സ്​ മ​തി. 11 ഫോ​റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 127 റ​ൺ​സു​മാ​യി ഒാ​ൾ​റൗ​ണ്ട​ർ ജ​ല​ജ്​ സ​ക്​​സേ​ന​യും 34 റ​ൺ​സു​മാ​യി രോ​ഹ​ൻ പ്രേ​മു​മാ​ണ്​ ക്രീ​സി​ലു​ള്ള​ത്. 56 റ​ൺ​സ്​ നേ​ടി​യ കെ.​ബി. അ​രു​ൺ കാ​ർ​ത്തി​ക്കി​​െൻറ വി​ക്ക​റ്റാ​ണ്​ കേ​ര​ള​ത്തി​ന്​ ന​ഷ്​​ട​മാ​യ​ത്.

എ​ട്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 225 റ​ൺ​സു​മാ​യി ര​ണ്ടാം ദി​നം ക​ളി ആ​രം​ഭി​ച്ച ആ​ന്ധ്ര​യു​ടെ ഇ​ന്നി​ങ്​​​സ്​ 254ൽ ​അ​വ​സാ​നി​ച്ചു. സ്​​കോ​ർ 246ൽ ​എ​ത്തി​യ​പ്പോ​ൾ 18 റ​ൺ​സെ​ടു​ത്ത ഷൊ​യ്​​ബ്​ മു​ഹ​മ്മ​ദ്​​ഖാ​നെ അ​ക്ഷ​യ്​ ച​ന്ദ്ര​​െൻറ കൈ​ക​ളി​ലെ​ത്തി​ച്ച്​ ബേ​സി​ൽ ത​മ്പി​യാ​ണ്​ ആ​​​​​ന്ധ്ര​യു​ടെ ഒ​മ്പ​താം വി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി​യ​ത്. സ്​​കോ​ർ 254 ലെ​ത്തി​യ​പ്പോ​ൾ 14 റ​ൺ​സെ​ടു​ത്ത അ​യ്യ​പ്പ​ബ​ണ്ഡാ​രു ഉ​യ​ർ​ത്തി​യ​ടി​ച്ച സ​ന്ദീ​പ്​ വാ​ര്യ​രു​ടെ പ​ന്ത്​ ബേ​സി​ൽ ത​മ്പി കൈ​ക​ളി​ലൊ​തു​ക്കി ആ​ന്ധ്ര​യു​ടെ ഇ​ന്നി​ങ്​​​സ്​ അ​വ​സാ​നി​പ്പി​ച്ചു. കേ​ര​ള​ത്തി​നു വേ​ണ്ടി 64 റ​ൺ​സ്​ വ​ഴ​ങ്ങി കെ.​സി. അ​ക്ഷ​യ്​ നാ​ലും 50 റ​ൺ​സ്​ വ​ഴ​ങ്ങി ബേ​സി​ൽ ത​മ്പി മൂ​ന്നും സ​ന്ദീ​പ്​ വാ​ര്യ​ർ 40 റ​ൺ​സി​ന്​ ര​ണ്ടും ജ​ല​ജ്​ സ​ക്​​സേ​ന ഒ​രു വി​ക്ക​റ്റും നേ​ടി.

തു​ട​ർ​ന്ന്, കേ​ര​ളം വ​ള​രെ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു ഇ​ന്നി​ങ്​​​സ്​ തു​ട​ങ്ങി​യ​ത്. ജ​ല​ജ്​ സ​ക്​​സേ​ന​യും അ​രു​ണും ചേ​ർ​ന്ന്​ ഒ​ന്നാം വി​ക്ക​റ്റി​ൽ 139 റ​ൺ​സ്​ നേ​ടി. 37.3 ാം ഒാ​വ​റി​ൽ അ​രു​ൺ കാ​ർ​ത്തി​ക്കി​നെ വി​ക്ക​റ്റി​ന്​ മു​ന്നി​ൽ എ​ൽ.​ബി.​ഡ​ബ്ല്യു​വി​ൽ കു​ടു​ക്കി ഷൊ​യ്​​ബ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ആ​ദ്യ​വി​ക്ക​റ്റ്​ നേ​ടി. എ​ന്നാ​ൽ, ​പി​ന്നീ​ടെ​ത്തി​യ രോ​ഹ​ൻ പ്രേ​മി​നെ കൂ​ട്ടു​പി​ടി​ച്ച്​ ജ​ല​ജ്​ സ​ക്​​സേ​ന കേ​ര​ള​ത്തെ മു​ന്നോ​ട്ട്​ ന​യി​ക്കു​ക​യാ​യി​രു​ന്നു. 143 പ​ന്തു​ക​ൾ നേ​രി​ട്ട്​ ജ​ല​ജ്​ സ​ക്​​സേ​ന ത​​െൻറ സെ​ഞ്ച്വ​റി​യും കേ​ര​ള​ത്തെ 200 ക​ട​ത്തു​ക​യു​മാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCAranji trophymalayalam newssports newsCricket NewsKerala News
News Summary - ranji trophy kerala- Sports news
Next Story