തിരുവനന്തപുരം: ജമ്മു-കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ്. പർവേസ് റസൂലിനെയും കൂട്ടരെയും 173 റൺസിന് ചുരുട്ടിക്കെട്ടിയാണ് ആതിഥേയർ 46 റൺസിെൻറ ലീഡ് സ്വന്തമാക്കിയത്. കേരളത്തിനായി ആദ്യ മത്സരത്തിനിറങ്ങിയ കെ.സി. അക്ഷയ് 14 ഓവറിൽ 37 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തപ്പോൾ സിജോമോൻ ജോസഫും ജലജ് സക്സേനയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി സന്ദർശകരുടെ നടുവൊടിച്ചു. രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം വെളിച്ചക്കുറവുമൂലം കളി നേരത്തെ അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺെസന്ന നിലയിലാണ്. 20 റൺെസടുത്ത വിഷ്ണു വിനോദിെൻറ വിക്കറ്റാണ് നഷ്ടമായത്. ജലജ് സക്സേനയും (16) രോഹൻ പ്രേമുമാണ് (6) ക്രീസിൽ. ഇതോടെ കേരളത്തിന് 91 റൺസിെൻറ ലീഡായി.
ഓപണിങ് വിക്കറ്റിൽ 82 റൺസ് കൂട്ടുകെട്ട് തീർത്തശേഷം 91 റൺസിനിടെ 10 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് ജമ്മു^കശ്മീർ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയത്. ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതോടെ തോൽവി ഒഴിവാക്കാനായാൽ കേരളത്തിന് മൂന്ന് പോയൻറ് ഉറപ്പായി. കേരളത്തിെൻറ താരതമ്യേന ദുർബലമായ ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ജമ്മു^കശ്മീരിനെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കേരള ബോളർമാർ തളച്ചിടുകയായിരുന്നു. 84 പന്തിൽ മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 41 റൺസെടുത്ത ഓപണർ ശുഭം ഖജൂരിയയാണ് ജമ്മു^കശ്മീരിെൻറ ടോപ് സ്കോറർ. ബൻദീപ് സിങ് 78 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 39 റൺസെടുത്തു.
ക്യാപ്റ്റൻ പർവേസ് റസൂൽ 41 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്സും സഹിതം 28 റൺസെടുത്തു. ഓപണർ അഹമ്മദ് ഒമർ 35 റൺസ് നേടി. ഇയാൻ ചൗഹാൻ (0), ആസിഫ് ഖാൻ (0), റാം ദയാൽ (പുറത്താകാതെ 17), മാണിക് ഗുപ്ത (0), ആമിർ അസീസ് (3), മുഹമ്മദ് മുദാസിർ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
മൂന്നുകളികളില്‍ രണ്ടുവിജയം ഉള്‍പ്പെടെ 12 പോയൻറുമായി ഗ്രൂപ് ബിയില്‍ മൂന്നാംസ്ഥാനത്താണ് കേരളം. ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കുമാത്രമേ അടുത്തഘട്ടത്തിലേക്ക് മുന്നേറാനാകൂ. ത്സാര്‍ഖണ്ഡിനെയും രാജസ്ഥാനെയും തോല്‍പിച്ച കേരളം മൂന്നാംവിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. അതേസമയം, മൂന്നുകളികളില്‍നിന്ന് മൂന്നു പോയേൻറാടെ ഗ്രൂപ്പില്‍ ആറാംസ്ഥാനത്താണ് ജമ്മു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 9:52 PM GMT Updated On
date_range 2017-11-03T03:22:07+05:30രഞ്ജി ട്രോഫി: അടിക്ക് തിരിച്ചടിയുമായി കേരളം
text_fieldsNext Story