തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് എ ഗ്രൂപ്പിൽ കേരള-ഹൈദരാബാദ് മത്സരം സമനിലയിൽ. ഒന്നിന് 21 എന്ന നിലയിൽ നാലാംദിവസം ബാറ്റിങ് ആരംഭിച്ച ഹൈദരാബാദ് അഞ്ചിന് 228 എന്ന നിലയിൽ നിൽക്കുമ്പോൾ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സ്കോർ: കേരളം ഒന്നാമിന്നിങ്സ് -496/6, ഹൈദരാബാദ് ഒന്നാമിന്നിങ്സ് -228/5.
ഇരുടീമുകൾക്കും ഓരോ പോയൻറ് വീതം ലഭിച്ചു. മൂന്നാംദിനം മഴ തടസ്സപ്പെടുത്തിയതാണ് കേരളത്തിന് തിരിച്ചടിയായതെന്നും അല്ലാത്തപക്ഷം കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കാമായിരുെന്നന്നും ക്യാപ്റ്റൻ സചിൻ ബേബി പറഞ്ഞു. പുറത്താകാതെ സെഞ്ച്വറി നേടിയ കേരളത്തിെൻറ വി.എ. ജഗദീഷ് ആണ് കളിയിലെ താരം.
ഒരുഘട്ടത്തിൽ അഞ്ചിന് 134 റൺസ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. എന്നാൽ ആറാം വിക്കറ്റിൽ ബി. സന്ദീപും (56 നോട്ടൗട്ട്) സുമന്ത് കൊല്ലയും (42 നോട്ടൗട്ട്) ക്രീസിൽ വേരുറപ്പിച്ചതോടെയാണ് കേരളത്തിെൻറ പ്രതീക്ഷകൾ കൊഴിഞ്ഞുവീണത്.