രഞ്ജി: കന്നി കിരീടം തേടി വിദർഭ ഡൽഹിയെ നേരിടുന്നു
text_fieldsഇന്ദോർ: രഞ്ജി ട്രോഫി ഫൈനലിൽ ഡൽഹിയും വിദർഭയും ഏറ്റുമുട്ടുന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 29 ഒാവറിൽ 79 റൺസെന്ന നിലയിലാണ്. ഡൽഹിക്ക് ഗൗതം ഗംഭീറടക്കം മൂന്ന് വിക്കറ്റുകൾ നഷ്ടമായി. വിദർഭക്ക് വേണ്ടി എ.എസ് താക്കറെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
കന്നി കിരീടം ലക്ഷ്യമിട്ടാണ് വിദർഭ ശക്തരായ ഡൽഹിക്കെതിരെ ഫൈനൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. മധ്യപ്രദേശിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം. എട്ടാം കിരീടം തേടിയിറങ്ങുന്ന ഡൽഹി സെമിഫൈനലിൽ ബംഗാളിനെ ഇന്നിങ്സിനും 26 റൺസിനും തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. അതേസമയം, ആവേശകരമായ മത്സരത്തിൽ കർണാടകയെ അഞ്ചു റൺസിന് വീഴ്ത്തിയാണ് വിദർഭയുടെ ഫൈനൽ പ്രവേശനം.
യുവതാരം ഋഷഭ് പന്തിെൻറ നേതൃത്വത്തിലാണ് ഡൽഹിയിറങ്ങുന്നത്. ‘‘ ടൂർണമെൻറിലുടനീളം മികച്ച പ്രകടനമാണ് ഡൽഹി ഇതുവരെ കാഴ്ചവെച്ചത്. ഫൈനൽ പോരാട്ടം എളുപ്പം ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ’’ -പന്ത് പറഞ്ഞു. വൻ നിരയുമായാണ് ഡൽഹി ഫൈനൽ പോരിനിറങ്ങുന്നത്. മുതിർന്ന താരം ഗൗതം ഗംഭീറിെൻറ നേതൃത്വത്തിലുള്ള ബാറ്റിങ് നിര വളരെ ശക്തമാണ്. ടൂർണമെൻറിൽ ഇതുവരെ മൂന്നു സെഞ്ച്വറികളും രണ്ടു അർധസെഞ്ച്വറികളും കുറിച്ച ഗംഭീർ ഫൈനലിലും തിളങ്ങിയാൻ ഡൽഹിക്ക് പേടിക്കാനൊന്നുമില്ല. ഒാപണർ കുശാൽ ചണ്ഡേലയും ഗംഭീറിന് മികച്ച പിന്തുണ നൽകുന്നുണ്ട്.
മറുവശത്ത് ഫായിസ് ഫസലും സഞ്ജയ് രാമസാമിയുമാണ് വിദർഭയുടെ തുറുപ്പുശീട്ട്. ഫായിസ് ഫസൽ ഇതുവരെ 843 റൺസെടുത്തപ്പോൾ, സഞ്ജയ് 735 റൺസെടുത്തിട്ടുണ്ട്. ടീം ഇവരിൽനിന്ന് വിദർഭ: ഫായിസ് ഫസൽ (ക്യാപ്റ്റൻ), സഞ്ജയ് രാമസാമി, വസീം ജാഫർ, ഗണേഷ് സതീഷ്, അപൂർവ് വംഖാഡെ, വിനോദ് വഡ്കർ (വിക്കറ്റ് കീപ്പർ), ആതിഥ്യാ സർവാത്, കരൺ ശർമ, അക്ഷയ് കർണേവർ, സുനിൽ ബിൻവേർ, സുനികേത് ബിങ്വർ, രജ്നീഷ് ഗുർബാനി.
ഡൽഹി: ഋഷഭ് പന്ത് (ക്യാപ്റ്റൻ), ഗൗതം ഗംഭീർ, കുനാൽ ചണ്ഡേല, ധ്രുവ് േശാരി, നിതീഷ് റാണ, ഹിമാമത് സിങ്, മനാൻ ശർമ, വികാസ് മിശ്ര, നവ്നീദ് സെയ്നി, കുൽവന്ദ് കെജ്റോലിയ, ആകാഷ് സദൻ, മിലിന്ദ് കുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
