സചിൻ ബേബിക്കും വിനോദ് വിഷ്ണുവിനും സെഞ്ച്വറി; തോൽവിമുഖത്ത് നിന്ന് കേരളത്തിൻെറ തിരിച്ചുവരവ്

18:09 PM
30/11/2018

തിരുവനന്തപരും: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മൽസരത്തിൽ തോൽവിയിലേക്ക് പോകുകയായിരുന്ന കേരളത്തിന് അപ്രതീക്ഷിത തിരിച്ചുവരവ്. ഒന്നാം ഇന്നിങ്സിൽ 265 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ നാലു വിക്കറ്റിന് എട്ടു റൺസ് എന്ന നിലയിലെത്തിയ കേരളത്തിന് ക്യാപ്റ്റൻ സചിൻ ബേബി, വിനോദ് വിഷ്ണു എന്നിവരുടെ സെഞ്ച്വറി പ്രകടനങ്ങളാണ് തുണയായത്. 

മൂന്നാം ദിനം കളി നിർത്തുമ്പോൾ 102 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് എന്ന നിലയിലാണ് കേരളം. തോൽവിമുഖത്ത് നിന്നും 125 റൺസിന്റെ ലീഡോടെ സമീപകാലത്ത് കണ്ട ഏറ്റവും വലിയ തിരിച്ചുവരവുമായാണ് കേരളം മടങ്ങിയെത്തിയത്.


അഞ്ചാം വിക്കറ്റിൽ സചിൻ ബേബി വി.എ. ജഗദീഷിനൊപ്പം ചേർന്ന് സഖ്യം കൂട്ടിച്ചേർത്ത 72 റൺസ് നിർണായകമായി. പിന്നീട്  ഏഴാം വിക്കറ്റിൽ സചിൻ ബേബി–വിഷ്ണു വിനോദ് സഖ്യം കൂട്ടിച്ചേർത്ത 199 റൺസ് കേരളത്തിൻെറ നട്ടെല്ലായി. ഒമ്പതാം വിക്കറ്റിൽ വിഷ്ണു വിനോദ്–ബേസിൽ തമ്പി സഖ്യം കൂട്ടിച്ചേർത്തത് 70 റൺസാണ്.

Loading...
COMMENTS