Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്​​ജി ട്രോ​ഫി:...

ര​ഞ്​​ജി ട്രോ​ഫി: കേ​ര​ള​ത്തി​ന്​ ബും​റ ഭീ​ഷ​ണി

text_fields
bookmark_border
ര​ഞ്​​ജി ട്രോ​ഫി: കേ​ര​ള​ത്തി​ന്​ ബും​റ ഭീ​ഷ​ണി
cancel

സൂ​റ​ത്ത്​: ര​ഞ്​​ജി ട്രോ​ഫി​യി​ൽ ആ​ദ്യ ​എ​വേ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന കേ​ര​ളം​ ഇ​ന്ന്​ ​ലോ​ക ഒ​ന്നാം ന​മ്പ​ർ ബൗ​ള​ർ ജ​സ്​​പ്രീ​ത്​ ബും​റ​യു​ടെ മു​ന്നി​ൽ. പ​രി​ക്കു​ മാ​റി ഇ​ന്ത്യ​ൻ ടീ​മി​ൽ തി​രി​ച്ചു​വ​രാ​ൻ ഒ​രു​ങ്ങു​ന്ന ബും​റ​​യെ​ ഫി​റ്റ്​​ന​സ്​ തെ​ളി​യി​ക്കാ​ൻ ഗു​ജ​റാ​ത്ത്​ ര​ഞ്​​ജി ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പെ​ട്ട​ത്​ കേ​ര​ളം. സെ​പ്​​റ്റം​ബ​ർ മു​ത​ൽ ടീ​മി​നു​ പു​റ​ത്താ​ണ്​ ബും​റ. ആ​സ്​​ട്രേ​ലി​യ, ശ്രീ​ല​ങ്ക ടീ​മു​ക​ൾ​ക്കെ​തി​രാ​യ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ ബും​റ​യും ഇ​ടം​നേ​ടി​യി​ട്ടു​ണ്ട്. അ​തി​നു​മു​മ്പ്​ ഫി​റ്റ്​​ന​സ്​ തെ​ളി​യി​ക്കു​ക​യെ​ന്ന​താ​ണ്​ ല​ക്ഷ്യം.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി​ക്കെ​തി​രെ സ​മ​നി​ല വ​ഴ​ങ്ങു​ക​യും പി​ന്നീ​ട്​ ബം​ഗാ​ളി​നോ​ട്​ തോ​ൽ​ക്കു​ക​യും ചെ​യ്​​ത കേ​ര​ളം ആ​ദ്യ ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ്​ ഗു​ജ​റാ​ത്തി​നെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച സ​ഞ്​​ജു സാം​സ​ൺ കേ​ര​ള സം​ഘ​ത്തി​നൊ​പ്പ​മു​ണ്ട്. ഡ​ൽ​ഹി​ക്കെ​തി​രെ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ലീ​ഡ്​ നേ​ടി​യെ​ങ്കി​ലും അ​വ​സാ​ന ഇ​ന്നി​ങ്​​സി​ൽ വി​ക്ക​റ്റ്​ വീ​ഴ്​​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ്​ തി​രി​ച്ച​ടി​യാ​യ​ത്. എ​ന്നാ​ൽ, ബം​ഗാ​ളി​നെ​തി​രെ ബാ​റ്റി​ലും ബൗ​ളി​ലും നി​രാ​ശ​പ്പെ​ടു​ത്തി.

ഗു​ജ​റാ​ത്തി​ന്​ ഇ​ത്​ ര​ണ്ടാം മ​ത്സ​ര​മാ​ണ്. ആ​ദ്യ അ​ങ്ക​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​നെ എ​ട്ടു വി​ക്ക​റ്റ്​ തോ​ൽ​പി​ച്ചി​രു​ന്നു. പ്രി​യ​ങ്ക്​ പ​ഞ്ചാ​ലാ​ണ്​ ക്യാ​പ്​​റ്റ​ൻ. പാ​ർ​ഥി​വ്​ പ​​ട്ടേ​ൽ, പി​യൂ​ഷ്​ ചൗ​ള, അ​ക്​​സ​ർ പ​​ട്ടേ​ൽ തു​ട​ങ്ങി​യ സീ​നി​യ​ർ താ​ര​ങ്ങ​ൾ ടീ​മി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jasprit Bumrahranji trophysports news
News Summary - ranji trophy bumrah threat to kerala
Next Story