ഹൈദരാബാദ്: രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ് ‘എ’യിൽ കേരളത്തെ ആറു വിക്കറ്റിന് വീഴ്ത്തി ഹൈദരാബാദ്. 155 റൺസ് എ ന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നാലു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ് യംകണ്ടത്. ബാറ്റിങ് പരാജയപ്പെട്ട കേരളത്തിനെതിരെ മഴയുടെ ആനുകൂല്യവും പ്രയോജനപ്പെടുത്തിയാണ് ആതിഥേയ വിജയം.
താരതമ്യേന ദുർബല സ്കോർ പിന്തുടർന്ന ഹൈദരാബാദ് ഓപണർമാരായ തന്മയ് അഗർവാളും അക്ഷത് റെഡ്ഡിയും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും 32 റൺസ് വീതമെടുത്തപ്പോൾ വൺഡൗണായി എത്തിയ മല്ലികാർജുൻ 38 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിനുവേണ്ടി സന്ദീപ് വാര്യർ, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ഹൈദരാബാദിനായി സെഞ്ച്വറി കുറിച്ച കൊല്ല സുമനാഥാണ് കളിയിലെ കേമൻ.
രഞ്ജി സീസണിൽ ഇതുവരെ ഒരുകളി മാത്രം ജയിച്ച കേരളം ഉത്തർപ്രദേശ്, ബംഗാൾ, ഗുജറാത്ത് എന്നീ ടീമുകൾക്ക് മുന്നിൽ അടിയറവ് പറഞ്ഞു. ഗ്രൂപ്പിൽ 17ാമതുള്ള കേരളത്തിന് കരുത്തരായ പഞ്ചാബുമായാണ് അടുത്ത മത്സരം. നാലു കളികൾ പൂർത്തിയാക്കിയ പഞ്ചാബ് 18 പോയൻറുമായി ഗ്രൂപ്പിൽ ഒന്നാമതാണ്. 16 പോയൻറുമായി കർണാടക രണ്ടാമതുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 4:51 PM GMT Updated On
date_range 2020-01-06T22:21:24+05:30രഞ്ജി: കേരളത്തിന് വീണ്ടും തോൽവി
text_fieldsNext Story