വിജയവാഡ: മൈതാനത്ത് പാമ്പിനെ കണ്ടതിനെ തുടർന്ന് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം തുടങ്ങാൻ വൈകി. ആന്ധ്രയും വിധർഭയും തമ്മിലുള്ള മത്സരം ആരംഭിക്കാനിരിക്കെയാണ് പാമ്പിനെ കണ്ടെത്തിയത്. മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായി ടോസിടുകയും വിധർഭ ടോസ് നേടി ബൗളിങ് തെരഞ്ഞെടുക്കുകയും ചെയ്തു.
ശേഷം ആന്ധ്ര കളിക്കാർ ബാറ്റിങ്ങിന് ഒരുങ്ങുന്നതിനിടെയാണ് പാമ്പ് ഇഴഞ്ഞുപോകുന്നത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് കളി ആരംഭിക്കുന്നത് അൽപ നേരം നിർത്തി വെച്ചു. കളി വൈകിപ്പിക്കാൻ മൈതാനത്ത് ഒരു സന്ദർശകനെത്തി എന്ന് തലക്കെട്ടോടെ ബി.സി.സി.ഐയുടെ ആഭ്യന്തര ട്വിറ്റർ അക്കൗണ്ടിൽ ഇതിെൻറ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
തുടർന്ന് ഗ്രൗണ്ട് സ്റ്റാഫ് മൈതാനത്തെത്തി. പാമ്പിനെ ഗ്രൗണ്ടിൽ നിന്ന് മാറ്റിയ ശേഷമാണ് കളി ആരംഭിച്ചത്.
SNAKE STOPS PLAY! There was a visitor on the field to delay the start of the match.
— BCCI Domestic (@BCCIdomestic) December 9, 2019
Follow it live - https://t.co/MrXmWO1GFo#APvVID @paytm #RanjiTrophy pic.twitter.com/1GptRSyUHq