Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്​​ജി ​േ​ട്രാ​ഫി:...

ര​ഞ്​​ജി ​േ​ട്രാ​ഫി: കേ​ര​ളം x വി​ദ​ർ​ഭ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം ഇ​ന്ന്​ മു​ത​ൽ

text_fields
bookmark_border
ര​ഞ്​​ജി ​േ​ട്രാ​ഫി: കേ​ര​ളം x വി​ദ​ർ​ഭ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം ഇ​ന്ന്​ മു​ത​ൽ
cancel

സൂ​റ​ത്ത്​: ഒാ​ഖി ചു​ഴ​ലി​ക്കാ​റ്റ്​ ഗു​ജ​റാ​ത്ത്​ തൊ​ടും​മു​േ​മ്പ നി​ർ​വീ​ര്യ​മാ​യി, ക​ളി​മു​ട​ക്കാ​നു​ള്ള കാ​റ്റും കോ​ളും അ​ക​ന്നു. ഇ​നി തെ​ളി​ഞ്ഞ മാ​ന​ത്തി​നു കീ​ഴെ സ​ചി​ൻ ബേ​ബി​യും സം​ഘ​വും കൊ​ടു​ങ്കാ​റ്റാ​യി ആ​ഞ്ഞു​വീ​ശ​േ​ട്ട​യെ​ന്ന്​ പ്രാ​ർ​ഥി​ക്കാം. ര​ഞ്​​ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ആ​ദ്യ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​നി​റ​ങ്ങു​ന്ന കേ​ര​ളം ​ഇ​ന്ന്​ സൂ​റ​ത്തി​ലെ ലാ​ലാ​ഭാ​യ്​ കേ​ാ​ൺ​​ട്രാ​ക്​​ട​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ വി​ദ​ർ​ഭ​യെ നേ​രി​ടും. ഒാഖി വീശിയില്ലെങ്കിലും രാ​വി​ലെ പെ​യ്​​ത മ​ഴ​യി​ൽ കേരളത്തി​​െൻറ നെ​റ്റ്​​സി​ലെ പ​രി​ശീ​ല​നം മു​ട​ങ്ങി. ഉ​ച്ച മു​ത​ൽ മൂ​ന്ന്​ മ​ണി​ക്കൂ​റി​ലേ​റെ ഫീ​ൽ​ഡി​ങ്​ ബൗ​ളി​ങ്​ പ​രി​ശീ​ല​നം ന​ട​ത്തിയാണ്​ തയ്യാറെടുത്തത്​.  ഗ്രൂ​പ്​ റൗ​ണ്ടി​ൽ നാ​ലു ദി​ന​മാ​യി​രു​ന്നു ക​ളി​യെ​ങ്കി​ൽ ഇ​നി അ​ഞ്ചു ദി​വ​സ​മാ​ണ്​ പോ​രാ​ട്ടം. മ​ഴ​ഭീ​ഷ​ണി​​ക്കി​ടെ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ ലീ​ഡ്​ പി​ടി​ക്കാ​നാ​വും ഇ​രു ടീ​മു​ക​ളു​ടെ​യും ശ്ര​മം.    

ച​രി​ത്രം കു​റി​ക്കാ​ൻ കേ​ര​ളം
1957ലാ​യി​രു​ന്നു ര​ഞ്​​ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​​െൻറ അ​ര​ങ്ങേ​റ്റം. 40 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ നോ​ക്കൗ​ട്ട്​ യോ​ഗ്യ​ത നേ​ടി​യ​തെ​ങ്കി​ലും ക്വാ​ർ​ട്ട​റി​ൽ  ഇ​റ​ങ്ങാ​ൻ പി​ന്നെ​യും 20 വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ഗ്രൂ​പ്​ റൗ​ണ്ടി​ൽ അ​ട്ടി​മ​റി ജ​യ​ങ്ങ​ളു​മാ​യി കു​തി​ച്ചാ​ണ്​ കേ​ര​ളം ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്. ആറിൽ  അഞ്ചിലും ജ​യം, ഗു​ജ​റാ​ത്തി​നോ​ട്​ നേ​രി​യ മാ​ർ​ജി​നി​ൽ പ​രാ​ജ​യം. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ത്ര​യും ധാ​രാ​ളം. ടൂ​ർ​ണ​മ​െൻറി​ൽ കൂ​ടു​ത​ൽ വി​ക്ക​റ്റെ​ടു​ത്ത​തി​​െൻറ പ​കി​ട്ടു​മാ​യി ജ​ല​ജ്​ സ​ക്​​സേ​ന​യും സെ​ഞ്ച്വ​റി​ക​ളു​ടെ ആ​ർ​ഭാ​ട​വു​മാ​യി സ​ഞ്ജു സാം​സ​ണും ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ക്കു​ന്നു​ണ്ട്. അ​രു​ൺ കാ​ർ​ത്തി​കും സ​ചി​ൻ ബേ​ബി​യും രോ​ഹ​ൻ പ്രേ​മും അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്നാ​ൽ സൂ​റ​ത്തി​ൽ കേ​ര​ള​ത്തി​ന്​ ച​രി​ത്ര​മെ​ഴു​താ​നാ​വും. ഏ​ത്​ പൊ​സി​ഷ​നി​ലും ക​ളി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ടീ​മി​നെ വാ​ർ​ത്തെ​ടു​ക്കാ​ൻ കോ​ച്ച്​ ഡേ​വ്​ വാ​ട്​​മോ​റി​ന്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 

ഒാ​പ​ണ​റു​ടെ റോ​ളി​ലും ഏ​ഴാ​മ​നാ​യും തി​ള​ങ്ങാ​നു​ള്ള കെ​ൽ​പി​ൽ ജ​ല​ജ്​ സ​ക്​​സേ​ന​യും ബൗ​ളി​ങ്​ ആ​​ക്ര​മ​ണ​ത്തി​​െൻറ ചു​ക്കാ​ൻ​പി​ടി​ക്കാ​ൻ സ​ന്ദീ​പ്​ വാ​ര്യ​ർ, എം.​ഡി. മോ​നി​ഷ്​ എ​ന്നി​വ​രു​ണ്ട്. സ്​​പി​ൻ ആ​ക്ര​മ​ണ​ത്തി​ന്​ സി​ജോ മോ​ൻ ജോ​സ​ഫും കെ.​സി. അ​ക്ഷ​യും. പ്ര​തി​ഭ​ക​ൾ നി​റ​ഞ്ഞ ഒ​രു​പി​ടി താ​ര​ങ്ങ​ൾ ഒ​ന്നി​ക്കു​േ​മ്പാ​ൾ ഒാ​ൾ​റൗ​ണ്ട്​ മി​ക​വി​ൽ മു​ന്നേ​റാ​നു​ള്ള പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ്​ കേ​ര​ളം ഉ​റ്റു​നോ​ക്കൂ​ന്ന​ത്. 

ബാ​റ്റി​ങ്​ ക​രു​ത്താ​ക്കി വി​ദ​ർ​ഭ
നാ​ലു സീ​സ​ണി​​നി​ടെ വി​ദ​ർ​ഭ​ക്ക്​ മൂ​ന്നാം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ​േപാ​രാ​ട്ട​മാ​ണി​ത്. 2014-15, 2015-16 സീ​സ​ണു​ക​ളി​ൽ ത​മി​ഴ്​​നാ​ടി​നോ​ടും സൗ​രാ​ഷ്​​ട്ര​യോ​ടും തോ​റ്റ്​ പു​റ​ത്താ​യ​തി​​െൻറ ക്ഷീ​ണം തീ​ർ​ക്കാ​നാ​ണ്​ ഇൗ ​വ​ര​വ്. ഗ്രൂ​പ്​ ‘ഡി’​യി​ൽ ആ​റ്​ ക​ളി​യി​ൽ നാ​ല്​ ജ​യ​വും ര​ണ്ട്​ സ​മ​നി​ല​യു​മാ​യി ഒ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി​രു​ന്നു അ​വ​ർ. അ​ഞ്ച്​ ക​ളി​യി​ലും 400ന്​ ​മു​ക​ളി​ൽ റ​ൺ​സ്​ സ്​​കോ​ർ ചെ​യ്​​തു. ആ​റ്​ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി എ​ട്ടു ത​വ​ണ മാ​ത്ര​മേ ബാ​റ്റി​ങ്ങി​നി​റ​ങ്ങേ​ണ്ടി​യും വ​ന്നു​ള്ളൂ. ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ത​ന്നെ മി​ക​ച്ച ടോ​ട്ട​ൽ ക​ണ്ടെ​ത്തി എ​തി​രാ​ളി​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ന്ന ത​ന്ത്ര​വു​മാ​യാ​ണ്​ വി​ദ​ർ​ഭ​യു​ടെ യാ​ത്ര. പ​ഞ്ചാ​ബി​നെ​യും ഗോ​വ​യെ​യും ഇ​ന്നി​ങ്​​സി​ന്​ തോ​ൽ​പി​ച്ച​പ്പോ​ൾ, ബം​ഗാ​ളി​നെ​തി​രെ പ​ത്തു വി​ക്ക​റ്റി​നാ​യി​രു​ന്നു ജ​യം.  ബാ​റ്റി​ങ്ങാ​ണ്​ ക​രു​ത്ത്. നാ​യ​ക​ൻ ഫൈ​സ്​ ഫ​സ​ൽ നാ​ല്​ സെ​ഞ്ച്വ​റി ഉ​ൾ​പ്പെ​ടെ 710 റ​ൺ​സു​മാ​യി റ​ൺ​വേ​ട്ട​ക്കാ​രി​ൽ നാ​ലാ​മ​ൻ. 

കേരള ടീം ഇവരിൽ നിന്ന്​: അരുൺ കാർത്തിക്​, കെ.എം ആസിഫ്​, എം. നിധീഷ്​, രോഹൻ പ്രേം, സചിൻ ബേബി (ക്യാപ്​റ്റൻ), സഞ്​ജു സാംസൺ, മുഹമ്മദ്​ അസ്​ഹറുദ്ദീൻ, ജലജ്​ സക്​സേന, സിജോമോൻ ജോസഫ്​, ഫാബിദ്​ ഫാറൂഖ്​, വിഷ്​ണു വിനോദ്​, സന്ദീപ്​ വാര്യർ, വിനോദ്​ കുമാർ, രാകേഷ്​ മേനോൻ, മസർ മൊയ്​തു, കെ.സി അക്ഷയ്​.

Show Full Article
TAGS:ranji trophy Cricket sports news malayalam news 
News Summary - Ranji Trophi: Kerala - Vidarbha Quarter Final - Sports News
Next Story