തിരുവനന്തപുരം: തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകർപ്പൻ ജയം. ജമ്മു^കശ്മീരിനെ 158 റണ്‍സിന് തൂത്തുവാരിയാണ് കേരളം സീസണിലെ മൂന്നാം ജയം സ്വന്തമാക്കിയത്. 238 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിെൻറ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും 79 റണ്‍സിനുള്ളിൽ കൂടാരം കയറ്റിയാണ് കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയത്.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്നനിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ജമ്മുവിന് കേവലം 23 റണ്‍സ് മാത്രമാണ് സ്കോർബോർഡിൽ ചേർക്കാനായത്. അഞ്ച് വിക്കറ്റ് പിഴുത കെ.സി. അക്ഷയ് ആണ് കേരളത്തിെൻറ വിജയം അനായാസമാക്കിയത്. ആദ്യ ഇന്നിങ്‌സിലും അക്ഷയ് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടി സഞ്ജു സാംസണാണ് കളിയിലെ താരം. സ്‌കോര്‍: കേരളം 219, 191. ജമ്മു-കശ്മീര്‍ 173, 79.
വിജയത്തോടെ 18 പോയൻറുമായി ഗ്രൂപ് ബിയിൽ മൂന്നാം സ്ഥാനത്താണ് കേരളം. 20 പോയൻറുമായി സൗരാഷ്ട്രയും 19 പോയൻറുമായി നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്തുമാണ് മുന്നിൽ. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമേ ക്വാർട്ടറിലേക്ക് മുന്നേറാനാകൂ. നവംബർ 17ന് തുമ്പയിൽ സൗരാഷ്ട്രയുമായാണ് കേരളത്തിെൻറ അടുത്ത ഹോം മത്സരം. തുടർന്ന് 25ന് ഹരിയാനയുമായും കേരളം കൊമ്പുകോർക്കും.
നേരത്തേ ഝാർഖണ്ഡിനെയും രാജസ്ഥാനെയും തോൽപിച്ച കേരളം ഗുജറാത്തിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ശനിയാഴ്ച സൗരാഷ്ട്ര ഝാർഖണ്ഡിനെ ആറ് വിക്കറ്റിനും ഗുജറാത്ത് 238 റൺസിന് ഹരിയാനയെയും തോൽപിച്ചു. തോൽവിയോടെ ജമ്മു^കശ്മീർ, ഹരിയാന, ഝാർഖണ്ഡ് ടീമുകളുടെ ക്വാർട്ടർ പ്രതീക്ഷകൾ അവസാനിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2017 1:43 PM GMT Updated On
date_range 2017-11-05T02:54:36+05:30രഞ്ജി ട്രോഫി: കേരളത്തിന് തകർപ്പൻ ജയം
text_fieldsNext Story