Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെറാത്തിന് 13 വിക്കറ്റ്; ലങ്കക്ക്  ജയം

text_fields
bookmark_border
ഹെറാത്തിന് 13 വിക്കറ്റ്; ലങ്കക്ക്  ജയം
cancel
ഹരാരെ: വെറ്ററന്‍ സ്പിന്നറും നായകനുമായ രംഗന ഹെറാത്തിന്‍െറ വിക്കറ്റ് വേട്ടക്കൊടുവില്‍ സിംബാബ്വെക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്ക് വമ്പന്‍ ജയം. 257 റണ്‍സിനാണ് ഏറക്കുറെ നേരത്തെ പ്രതീക്ഷിച്ച ജയം സന്ദര്‍ശകര്‍ കൈക്കലാക്കിയത്. ഇതോടെ പരമ്പര ശ്രീലങ്ക തുത്തുവാരി. അവസാനദിനത്തില്‍ ഏഴുവിക്കറ്റ് കൈയിലിരിക്കെ ജയിക്കാനായി 398 റണ്‍സ് വേണ്ടിയിരുന്ന സിംബാബ്വെ 233 റണ്‍സിന് ഓള്‍ഒൗട്ടായി. അവസാന ഇന്നിങ്സിലെ എട്ടെണ്ണമടക്കം 13 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ രംഗന ഹെറാത്താണ് സിംബാബ്വെയുടെ നടുവൊടിച്ചത്. പരമ്പരയില്‍ 19 വിക്കറ്റുകളാണ് ഹെറാത്ത് വീഴ്ത്തിയത്. 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rangana Herath
Next Story