Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightദക്ഷിണാഫ്രിക്കയെ...

ദക്ഷിണാഫ്രിക്കയെ തോൽപിച്ച്​ ഇന്ത്യ പരമ്പര തൂത്തുവാരി

text_fields
bookmark_border
indian-test-team
cancel

റാ​ഞ്ചി: ച​ട​ങ്ങ്​ തീ​ർ​ക്കാ​ൻ ന​ല്ലൊ​രു മു​ഹൂ​ർ​ത്ത​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ്​ പോ​ലെ​യാ​യി​രു​ന്നു റാ​ഞ്ചി​യി​ലെ കാ​ഴ്​​ച​ക​ൾ. നാ​ലാം ദി​നം ​വെ​ള്ള​ക്കു​പ്പാ​യ​ത്തി​ൽ ഒ​രു​ങ്ങി​യി​റ​ങ്ങി​യ കോ​ഹ്​​ലി​പ്പ​ട 15 മി​നി​റ്റി​ൽ, 12 പ​ന്തു​​കൊ​ണ്ട്​ ച​ട​ങ്ങ്​ അ​വ​സാ​നി​പ്പി​ച്ചു. ഐ​തി​ഹാ​സി​ക ജ​യ​ത്തി​ന്​ സാ​ക്ഷി​യാ​വാ​ൻ, റാ​ഞ്ചി​യു​ടെ ഓ​മ​ന​പു​ത്ര​ൻ എം.​എ​സ്​ ധോ​ണി ഡ്ര​സി​ങ്​ റൂ​മി​ലെ​ത്തി. നാ​ലു​ദി​നം മു​മ്പ്​ അ​ര​ങ്ങേ​റ്റം​കു​റി​ച്ച മ​റ്റൊ​രു റാ​ഞ്ചി​ക്കാ​ര​ൻ ഷ​ഹ​ബാ​സ്​ ന​ദീ​മി​​െൻറ ഓ​വ​റി​ലെ അ​വ​സാ​ന ര​ണ്ട്​ പ​ന്തി​ൽ ത്യൂ​നി​സ്​ ഡി​ബ്രു​യി​നും (30) ലു​ൻ​ഗി എ​ൻ​ഗി​ഡി​യും (0) മ​ട​ങ്ങി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ കോ​ഹ്​​ലി​യും സം​ഘ​വും ര​ചി​ച്ച തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യി. സ​ന്ദ​ർ​ശ​ക​ർ മൂ​ന്നാം ടെ​സ്​​റ്റി​​​െൻറ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ 133ന്​ ​പു​റ​ത്താ​യ​തോ​ടെ ഇ​ന്നി​ങ്​​സി​നും 202 റ​ൺ​സി​നും ജ​യ​മു​റ​പ്പി​ച്ച്​ പ​ര​മ്പ​ര 3-0ത്തി​ന്​ തൂ​ത്തു​വാ​രി.

രോ​ഹി​ത്​ ശ​ർ​മ​യു​ടെ ഇ​ര​ട്ട സെ​ഞ്ച്വ​റി​യു​ടെ​യും (212) അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ സെ​ഞ്ച്വ​റി​യു​ടെ​യു​ം (115) ബ​ല​ത്തി​ൽ ഒ​മ്പ​തി​ന്​ 497 റ​ൺ​സു​മാ​യി ഡി​ക്ല​യ​ർ ചെ​യ്​​ത പ്രോ​ട്ടി​യാ​സ്​ ഒ​ന്നാം ഇ​ന്നി​ങ്​​സി​ൽ 162ന്​ ​പു​റ​ത്താ​യാ​ണ്​ ഫോ​ളോ ഓ​ൺ ചെ​യ്​​ത​ത്. മൂ​ന്നാം ദി​നം ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ എ​ട്ടി​ന്​ 132 എ​ന്ന​നി​ല​യി​ൽ ക്രീ​സ്​ വി​ട്ട​വ​ർ​ ചൊ​വ്വാ​ഴ്​​ച ര​ണ്ട്​ ഓ​വ​റി​നി​ടെ അ​ടി​യ​റ​വ്​ പൂ​ർ​ണ​മാ​ക്കി.
മൂ​ന്നാം ടെ​സ്​​റ്റി​ലെ മാ​ൻ ഓ​ഫ്​ ദി ​മാ​ച്ചും പ​ര​മ്പ​ര​യു​ടെ താ​ര​വു​ം രോ​ഹി​ത്​ ശ​ർ​മ​യാ​യി​രു​ന്നു. ഓ​പ​ണ​റു​ടെ റോ​ളി​ൽ ഈ ​പ​ര​മ്പ​ര​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച രോ​ഹി​ത്​ മൂ​ന്നു​ ടെ​സ്​​റ്റി​ൽ ര​ണ്ട്​ സെ​ഞ്ച്വ​റി​യും ​ഒ​രു ഇ​ര​ട്ട സെ​ഞ്ച്വ​റി​യു​മാ​യി സീ​റ്റി​ൽ ഇ​രി​പ്പു​റ​പ്പി​ച്ചു.

ത​ലേ​ദി​നം ഉ​മേ​ഷ്​ യാ​ദ​വി​​െൻറ ബൗ​ൺ​സ​റി​ൽ പ​രി​ക്കേ​റ്റ ഡീ​ൻ എ​ൽ​ഗാ​റി​ന്​ പ​ക​രം ക​ൺ​ക​ഷ​ൻ സ​ബ്​ ആ​യി ക്രീ​സി​ലെ​ത്തി​യ ത്യൂ​നി​സ്​ ഡി​ബ്രു​യി​നെ അ​തേ സ്​​കോ​റി​ൽ ന​ദീം വൃ​ദ്ധി​മാ​ൻ സാ​ഹ​യു​ടെ കൈ​ക​ളി​ലെ​ത്തി​ച്ചു. അ​ടു​ത്ത പ​ന്തി​ൽ എ​ൻ​ഗി​ഡി​യു​ടെ പു​റ​ത്താ​വ​ൽ കൗ​തു​ക​മാ​യി. സ്​​ട്രൈ​റ്റ്​ ഡ്രൈ​വി​ന്​ ശ്ര​മി​ച്ച എ​ൻ​ഗി​ഡി​യു​ടെ ഷോ​ട്ട്​ ​നോ​ൺ​സ്​​ട്രൈ​ക്ക​ർ എ​ൻ​ഡി​ലെ അ​ൻ​റി​ച്​ നോ​​ർ​യെ​യു​ടെ തോ​ളി​ൽ ത​ട്ടി ഉ​യ​ർ​ന്ന​പ്പോ​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കി ന​ദീം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പോ​രാ​ട്ട​ത്തി​ന്​ ക​ർ​ട്ട​ൻ വ​ലി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south africaranchi testmalayalam newssports news
News Summary - Ranchi Test: India clinch 1st-ever series whitewash of South Africa -sports news
Next Story