Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right2011 ലോകകപ്പ് ഫൈനൽ​:...

2011 ലോകകപ്പ് ഫൈനൽ​: ഇന്ത്യയുടെ വിജയം അന്വേഷിക്കണമെന്ന്​ രണതുംഗ

text_fields
bookmark_border
india 2011 world cup
cancel

കൊളംബോ: 2011ലെ ഇന്ത്യയുടെ ലോകകപ്പ്​ വിജയത്തെ സംബന്ധിച്ച്​ അന്വേഷണം നടത്തണമെന്ന്​ ശ്രീലങ്കൻ മുൻ ക്യാപ്​റ്റൻ അർജുന രണതുംഗ. 2011ൽ മുംബൈയിൽ നടന്ന ലോകകപ്പ്​ ക്രിക്കറ്റ്​ ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ്​ ഇന്ത്യ ചാമ്പ്യൻമാരായത്​. ഇൗ മൽസരത്തെ കുറിച്ച്​ ​അന്വേഷണം നടത്തണമെന്ന്​ ത​​െൻറ ഫേസ്​ബുക്ക്​ പേജിലൂടെയാണ്​ രണതുംഗ ആവശ്യമുയർത്തിയിരിക്കുന്നത്​. 

2011ൽ ലോകകപ്പിൽ ശ്രീലങ്ക പരാജയപ്പെട്ടപ്പോൾ നിരാശയുണ്ടായിരുന്നു. അതിനൊപ്പം തന്നെ സംശയവും ഉയർന്നിരുന്നു. ഇന്ത്യയുടെ ഫൈനൽ വിജയത്തിൽ അന്വേഷണം വേണമെന്നാണ്​ താൻ ആവശ്യപ്പെടുന്നതെന്നും രണതുംഗ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച്​ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ തയാറല്ലെന്നും എന്നാൽ പിന്നീട്​ അത്​ നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കുന്നു.

ഇന്ത്യക്കെതിരായ മൽസരത്തിൽ ശ്രീലങ്ക 50 ഒാവറിൽ 274 റൺസെടുത്തിരുന്നു. സചിൻ അടക്കമുള്ള താരങ്ങൾ പുറത്തായിട്ടും ഇന്ത്യ നാടകീയമായി വിജയം നേടുകയായിരുന്നു. ലോകകപ്പ്​ വിജയത്തെ സംബന്ധിച്ച്​ മുമ്പും ഒത്തുകളി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsArjuna Ranatunga2011 Cricket World CupCricket NewsIndia News
News Summary - Ranatunga seeks probe into 2011 World Cup final sports news
Next Story