ന്യൂഡൽഹി: മുതിർന്ന പത്രപ്രവർത്തകനായ രജത് ശർമ ഡൽഹി ക്രിക്കറ്റ് ഭരണസമിതി (ഡി.ഡി.സി.എ) പ്രസിഡൻറ് സ്ഥാനം രാജിവെ ച്ചു. സംഘടനക്കുള്ളിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് രാജിവെക്കുന്നതെന്ന് രജത് ശർമ അറിയിച്ചു. ഡി.ഡി.സി.എ ജനറൽ സ െക്രട്ടറി വിനോദ് തിഹാരയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ വാർത്തയായിരുന്നു.
ഭരണസമിതിയിൽ നിന്നും വലിയ രീതിയിലുള്ള സമ്മർദ്ദമുണ്ടായി. ക്രിക്കറ്റ് എന്നതിന് അതീതമായി ചിലരുടെ സ്ഥാപിത താൽപര്യങ്ങൾക്കാണ് സമിതി പ്രധാന്യം നൽകിയതെന്നും ശർമ പ്രസ്താവനയിൽ അറിയിച്ചു.
സുതാര്യവും സത്യസന്ധവുമായി തെൻറ കർത്തവ്യം പൂർത്തീകരിക്കാവുന്ന സാഹചര്യം നിലവിലില്ലെന്നും മോശം രീതികളോട് സമരസപ്പെടാനാകില്ലെന്നും ശർമ വ്യക്തമാക്കി.
2018 ജൂലൈയിലാണ് രജത് ശർമ ഡി.ഡി.സി.എ പ്രസിഡൻറ് സ്ഥാനത്തെത്തിയത്. തെരഞ്ഞെടുപ്പിൽ പ്രമുഖ ക്രിക്കറ്റ് താരം മദൻലാലിനെ 527 വോട്ടുകൾക്കാണ് ശർമ പരാജയപ്പെടുത്തിയത്.
ഇന്ത്യ ടിവി ചെയർമാനും എഡിറ്റർ ഇൻ ചീഫുമാണ് രജത് ശർമ.