Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ താരങ്ങൾ...

ഇന്ത്യൻ താരങ്ങൾ മാത്രമുള്ള ഐ.പി.എല്ലി​​െൻറ ചെറുപതിപ്പ്​; നിർദേശവുമായി രാജസ്ഥാൻ ടീം

text_fields
bookmark_border
rajastan-royals.jpg
cancel

ജയ്പുർ: ഇൗ അസാധാരണമായ സമയത്ത്​ ഇന്ത്യൻ താരങ്ങൾ മാത്രം പ​ങ്കെടുക്കുന്ന ​ ഐ.പി.എല്ലി​​​െൻറ ചെറുപതിപ്പ്​ നടത്താ മെന്ന നിർദേശവുമായി രാജസ്ഥാൻ റോയൽസ്​. കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്ന് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാ നുള്ള സാധ്യത വിദൂരത്തായ പശ്ചാത്തലത്തിലാണ്​ രാജസ്ഥാൻ റോയൽസ്​ ടീം സി.ഇ.ഒ രഞ്​ജിത്​ ബർത്താക്കൂർ പുതിയ നിർദേശവു മായി എത്തിയിരിക്കുന്നത്​. അങ്ങനെ നടത്തിയാൽ അത്​ ശരിക്കും ‘ഇന്ത്യൻ’ പ്രീമിയർ ലീഗാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും മാസങ്ങളിലെപ്പോഴെങ്കിലും ലീഗ്​ നടത്തിയാൽ തന്നെ ആസ്​ട്രേലിയ അടക്കമുള്ള വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലുമാണ്​. ഇൗ സാഹചര്യത്തിലാണ്​ രാജസ്ഥാൻ റോയൽസ്​ സി.ഇ.ഒയുടെ പുതിയ ​ഐഡിയ.

ഇന്ത്യൻ താരങ്ങൾ മാത്രം കളിക്കുന്ന ഐ.പി.എല്ലിന് തയ്യാറാണ്. ഇത് അസാധാരണമായ സമയമാണ്. സ്ഥിതിഗതികളെല്ലാം നേരെയാകു​മ്പോൾ ബി.സി.സി.ഐ തന്നെ ഇക്കാര്യങ്ങൾ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യും. മുൻപ് ഇന്ത്യൻ താരങ്ങൾ മാത്രം പങ്കാളികളായ ഐ.പി.എല്ലിനെക്കുറിച്ച് സങ്കൽപ്പിക്കാൻ നമുക്ക് കഴിയുമായിരുന്നില്ല, എന്നാൽ ഇപ്പോൾ അങ്ങനെ ലീഗ്​ നടത്താൻ തക്കവണ്ണം മികവുള്ള താരങ്ങൾ നമുക്കുണ്ട്. അത്തരത്തിലുള്ള ലീഗാണ്​ ഇൗ പ്രാവശ്യം ഉചിതം‌. ​ ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ താൽപര്യത്തിനനുസരിച്ച്​ ബി.സി.സി.​ഐ തീരുമാനമെടുക്കുമെന്ന്​ പ്രത്യാശിക്കുന്നു -രഞ്​ജിത്​ ബർത്താക്കൂർ പി.ടി.​ഐ ന്യൂസ്​ ഏജൻസിയോട്​ പറഞ്ഞു.

ranjit-barthaklur.jpg
രാഒസ്ഥാൻ റോയൽസ്​ ടീം സി.ഇ.ഒ രഞ്​ജിത്​ ബാർത്താക്കൂർ

നിലവിൽ ​ഐ.പി.എല്ലിനെ കുറിച്ച്​ ബി.സി.സി.​ഐ അവരുടെ നിലപാട്​ വ്യക്​തമാക്കിയിട്ടില്ല. ഏപ്രിൽ 15ലേക്ക്​ നീട്ടിവെച്ചിരുന്നുവെങ്കിലും ബന്ധപ്പെട്ട വൃത്തങ്ങൾ ഇൗ വർഷം ​ ഐ.പി.എൽ നടക്കില്ല എന്ന്​ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ തന്നെ പുറത്തുവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajastan royalsIPL 2020covid 19lock down
News Summary - Rajasthan Royals open to shortened league with only Indian players-sports news
Next Story