മുംബൈ: രണ്ടുവർഷത്തെ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തുന്ന െഎ.പി.എൽ ടീം രാജസ്ഥാൻ റോയൽസിനെ ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. 2014, 2015 സീസണുകളിൽ രാജസ്ഥാൻ ടീമംഗമായിരുന്നു സ്മിത്തിനെ ഇക്കുറി തിരിച്ചുപിടിച്ചാണ് പ്രഥമ ചാമ്പ്യന്മാരുടെ വരവ്.
കഴിഞ്ഞ സീസണിൽ സ്മിത്തിനു കീഴിൽ പുണെ സൂപ്പർ ജയൻറ് ഫൈനൽ വരെയെത്തിയിരുന്നു. ഷെയ്ൻ വോണാണ് രാജസ്ഥാെൻറ കോച്ച്.