Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര: കാ​ർ​ത്തി​ക്​ പു​റ​ത്ത്, രാ​ഹു​ൽ, പ​ന്ത്​ ടീ​മി​ൽ

text_fields
bookmark_border
kl-rahul-and-karthik.jpg
cancel

മും​ബൈ: ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രെ ന​ട​ക്കു​ ന്ന ​മോ​ഡ​ൽ ടെ​സ്​​റ്റി​നു​ള്ള ഇ​ന്ത്യ​ൻ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. അ​ഞ്ച്​ ഏ​ക​ദി​ന​ങ്ങ​ള​ങ്ങി​യ പ​ര​മ് പ​ര​ക്ക്​ ര​ണ്ട്​ ടീ​മു​ക​ളെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ത്ത്. ന്യൂ​സി​ല​ൻ​ഡ്​ പ​ര്യ​ട​ന​ത്തി​നി​ടെ നാ​ട്ടി​ലേ​ക ്ക്​ മ​ട​ങ്ങി​യ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ ദി​നേ​ഷ്​ കാ​ർ​ത്തി ​കി​നെ ഒ​ഴി​വാ​ക്കി വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ ഋ​ഷ​ഭ്​ പ​ന്തി​ന്​ അ​വ​സ​രം ന​ൽ​കി. ആ​ദ്യ ര​ണ്ട ്​ ഏ​ക​ദി​ന​ങ്ങ​ളി​ൽ ഒ​രു ടീ​മും പി​ന്നീ​ടു​ള്ള മൂ​ന്നു​​ക​ളി​യി​ൽ ചി​ല മാ​റ്റ​ങ്ങ​ളോ​ടെ​യു​മാ​വും ക​ളി​ക്കു​ക. ‘കോ​ഫി വി​ത്​ ക​ര​ൺ’ ടി.​വി ഷോ​യി​ൽ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ സ​സ്​​പെ​ൻ​ഷ​ൻ നേ​രി​ട്ട ലോ​കേ​ഷ്​ രാ​ഹു​ൽ ടീ​മി​ൽ തി​രി​ച്ചെ​ത്തി. പേ​സ്​ ബൗ​ള​ർ ജ​സ്​​പ്രീ​ത്​ ബു​റ​ക്കും ഇ​ടം ന​ൽ​കി. ര​ണ്ട്​ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചു. മും​ബൈ ഇ​ന്ത്യ​ൻ​സി​​െൻറ 21കാ​ര​നാ​യ സ്​​പി​ന്ന​ർ മാ​യ​ങ്ക്​ മ​ർ​ക​ണ്ഡെ​യാ​ണ്​ പു​തു​മു​ഖം.

ഇ​ന്ത്യ ‘എ’​ക്കൊ​പ്പ​മു​ള്ള പ്ര​ക​ട​ന​മാ​ണ്​ രാ​ഹു​ലി​ന്​ അ​വ​സ​രം ന​ൽ​കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, അ​ഞ്ച്​ ക​ളി​യി​ൽ​നി​ന്ന്​ ദി​നേ​ഷ്​ കാ​ർ​ത്തി​ക്​ പു​റ​ത്താ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​​െൻറ ലോ​ക​ക​പ്പ്​ സ്വ​പ്​​ന​ങ്ങ​ൾ അ​വ​സാ​നി​ച്ചു​വെ​ന്നു​റ​പ്പി​ക്കാം. ന്യൂ​സി​ല​ൻ​ഡി​െ​ന​തി​രെ ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും ശ്ര​ദ്ധേ​യ​പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച വി​ജ​യ്​ ശ​ങ്ക​ർ ഒാ​ൾ​റൗ​ണ്ട​ർ എ​ന്ന നി​ല​യി​ൽ സെ​ല​ക്​​ട​ർ​മാ​രു​ടെ പ്ര​ശം​സ​നേ​ടി.
ആ​ദ്യ ര​ണ്ട്​ ഏ​ക​ദി​ന​ങ്ങ​ളി​ൽ ഭു​വ​നേ​ശ്വ​ർ കു​മാ​റി​ന്​ വി​ശ്ര​മം അ​നു​വ​ദി​ച്ച്, സി​ദ്ദാ​ർ​ഥ്​ കൗ​ളി​ന്​ ഇ​ടം ന​ൽ​കി. സ്​​പി​ന്ന​ർ​മാ​രാ​യ കു​ൽ​ദീ​പും യു​സ്​​വേ​ന്ദ്ര ച​ഹ​ലും ടീ​മു​ണ്ട്. ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ജ​യ​ദേ​വ്​ ഉ​ന​ദ്​​ക​ട്​ എ​ന്നി​വ​രെ പ​രി​ഗ​ണി​ച്ചി​ല്ല.

2 ട്വ​ൻ​റി20, 5 ഏ​ക​ദി​നം
അ​ടു​ത്ത​യാ​ഴ്​​ച ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ആ​സ്​​ട്രേ​ലി​യ​ൻ സം​ഘം 24നും 27​നു​മാ​യി വി​ശാ​ഖ​പ​ട്ട​ണ​ത്തും ബം​ഗ​ളൂ​രു​വി​ലും ട്വ​ൻ​റി20 ക​ളി​ക്കും. മാ​ർ​ച്ച്​ 2( ഹൈ​ദ​രാ​ബാ​ദ്), 5 (നാ​ഗ്​​പൂ​ർ), 8 (റാ​ഞ്ചി), 10 (ച​ണ്ഡി​ഗ​ഢ്), 13 (ഡ​ൽ​ഹി) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ഏ​ക​ദി​ന​ങ്ങ​ൾ. മേ​യ്​ 30ന്​ ​ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യു​ടെ അ​വ​സാ​ന പ​ര​മ്പ​ര​യാ​ണി​ത്. ​​അ​തു​കൊ​ണ്ടു​​ത​ന്നെ ടീം ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ഇൗ ​പ​ര​മ്പ​ര നി​ർ​ണാ​യ​ക​മാ​വും. 12ാം സീ​സ​ൺ െഎ.​പി.​എ​ൽ പോ​രാ​ട്ട​ത്ത​ന്​ മാ​ർ​ച്ച്​ 23നാ​ണ്​ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. മേ​യ്​ 12നാ​ണ്​ ഫൈ​ന​ൽ.

ടീം ​ഇ​ന്ത്യ
ആ​ദ്യ ര​ണ്ട്​ ഏ​ക​ദി​നം: വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, അ​മ്പാ​ട്ടി രാ​യു​ഡു, കേ​ദാ​ർ ജാ​ദ​വ്, എം.​എ​സ്​ ധോ​ണി, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, ജ​സ്​​പ്രീ​ത്​ ബും​റ, മു​ഹ​മ്മ​ദ്​ ഷ​മി, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, കു​ൽ​ദീ​പ്​ യാ​ദ​വ്, വി​ജ​യ്​ ശ​ങ്ക​ർ, ഋ​ഷ​ഭ്​ പ​ന്ത്, സി​ദ്ദാ​ർ​ഥ്​ കൗ​ൾ, കെ.​എ​ൽ രാ​ഹു​ൽ.

അ​വ​സാ​ന മൂ​ന്ന്​ ഏ​ക​ദി​നം:
വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, രാ​യു​ഡു, കേ​ദാ​ർ, എം.എസ്​ ധോ​ണി, പാ​ണ്ഡ്യ, ബും​റ, ഭു​വ​നേ​ശ്വ​ർ, ച​ഹ​ൽ, കു​ൽ​ദീ​പ്, ഷ​മി, വി​ജ​യ്​ ശ​ങ്ക​ർ, രാ​ഹു​ൽ, പ​ന്ത്.

Show Full Article
TAGS:KL Rahul dinesh karthik BCCI india vs australia sports news 
News Summary - Rahul Returns, Karthik Dropped for India’s ODI Series vs Australia-sports news
Next Story