ബാറ്റിങ് ജീനിയസിെൻറ ഓൾറൗണ്ടർ മകൻ
text_fieldsബംഗളൂരു: ലോകക്രിക്കറ്റിലെ ഇതിഹാസമായി വളർന്ന പിതാവിെൻറ പാതയിലേക്ക് റണ്ണുകളുതിർക്കുകയാണ് സമിത്. ചേതോ ഹര ബാറ്റിങ്ങുമായി ഇന്ത്യൻ ക്രിക്കറ്റിൽ ഏറെക്കാലം ക്രീസ് വാണ ‘വിശ്വസ്ത മതിൽ’ രാഹുൽ ദ്രാവിഡിെൻറ മകനായ സമിത ് ദ്രാവിഡ് രണ്ടു മാസത്തിനിടെ രണ്ടാം തവണയും ഇരട്ട സെഞ്ച്വറിയുടെ തിളക്കത്തിലേറി. ബി.ടി.ആർ ഷീൽഡ് അണ്ടർ 14 ടൂർണമെൻറിൽ മല്യ അദിതി ഇൻറർനാഷനൽ സ്കൂളിനുവേണ്ടിയാണ് സമിത് ഡബ്ൾ സെഞ്ച്വറി നേടിയത്.
വെടിക്കെട്ട് ബാറ്റിങ്ങും തനിക്ക് നല്ലപോലെ വഴങ്ങുമെന്ന് തെളിയിച്ച മിടുക്കൻ കേവലം 146 പന്തിൽ 33 തകർപ്പൻ ബൗണ്ടറികളുടെ പിൻബലത്തിലാണ് 204 റൺസടിച്ചത്.
സമിതിെൻറ ഗംഭീര പ്രകടനം തുണച്ചപ്പോൾ നിശ്ചിത 50 ഓവറിൽ മൂന്നു വിക്കറ്റിന് 377 റൺസെന്ന പടുകൂറ്റൻ സ്കോർ മല്യ അദിതി സ്കൂൾ പടുത്തുയർത്തുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ എതിരാളികളായ ശ്രീ കുമരൻ ചിൽഡ്രൻസ് അക്കാദമി 110 റൺസിന് പുറത്തായപ്പോൾ 267 റൺസിെൻറ ആധികാരിക ജയം. ബാറ്റിങ് ജീനിയസിെൻറ മകൻ പക്ഷേ, പന്തേറിലും കേമനാണ്. കുമരൻ അക്കാദമിക്കെതിരെ രണ്ടു വിക്കറ്റുമെടുത്ത സമിത് തെൻറ ഓൾറൗണ്ട് പാടവവും പുറത്തെടുത്തു.
14കാരനായ സമിത് ഡിസംബറിൽ ധാർവാഡ് മേഖല അണ്ടർ 14 ടൂർണമെൻറിലും ഡബ്ൾ സെഞ്ച്വറി നേടിയിരുന്നു. അന്ന് 256 പന്തിൽ 22 ഫോറുകൾ സഹിതം 201 റൺസാണെടുത്തത്. രണ്ടാമിന്നിങ്സിൽ പുറത്താകാതെ 94 റൺസുമെടുത്തു. ആ മത്സരത്തിൽ മൂന്നു വിക്കറ്റും സമിത് സ്വന്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
