ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിച്ചശേഷം ക്രിക്കറ്റിലെ പുതുതലമു റയെ വാർത്തെടുക്കൽ ജീവിതലക്ഷ്യമായി കൊണ്ടുനടക്കുന്ന ‘വൻമതിൽ’ രാഹുൽ ദ്രാവിഡ് നാഷനൽ ക്രിക്കറ്റ് അക്കാദമിയുടെ പരിശീലകനാകാൻ സാധ്യത.
ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലക ചുമതലയുള്ള താരം ബി.സി.സി.െഎ സൃഷ്ടിച്ച പുതിയ തസ്തികയിലേക്ക് അപേക്ഷിക്കും. ജൂനിയർ ടീമുകളുടെ ചാർജ് വഹിക്കുന്ന ദ്രാവിഡിന് തന്നെയാണ് സാധ്യത.