ദ്രാവിഡ് കോച്ച് സ്ഥാനമൊഴിഞ്ഞു
text_fieldsന്യൂഡൽഹി: ഇന്ത്യ ‘എ’, അണ്ടർ 19 ടീമുകളുെട പരിശീലക സ്ഥാനത്ത് ഇനി ഇതിഹാസതാരം രാഹുൽ ദ്രാവിഡിെൻറ സേവനം ലഭ്യമാകില്ല. മുൻ സൗരാഷ്ട്ര നായകൻ സീതാൻഷു കോടകും മുൻ ഇന്ത്യൻ പേ സ് ബൗളർ പരാസ് മാംബ്രേയുമാണ് ദ്രാവിഡിെൻറ പിൻഗാമികളായി ചുമതലയേൽക്കുന്നത്.
പരിമിതകാലത്തേക്ക് മാത്രമാണ് ഇരുവരുടെയും നിയമനം. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി നിയമിതനായതിനെത്തുടർന്നാണ് ഇന്ത്യന് ക്രിക്കറ്റിലെ ഭാവി താരങ്ങളെ വാര്ത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ദ്രാവിഡ് സ്ഥാനമൊഴിയുന്നത്.
2018ലെ അണ്ടര് 19 ലോകകപ്പില് പൃഥ്വി ഷാ നയിച്ച ഇന്ത്യൻ ടീമിന് കിരീടം നേടിക്കൊടുത്തതാണ് ദ്രാവിഡിെൻറ പരിശീലക കരിയറിലെ സുപ്രധാന നേട്ടം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
