ഇന്ത്യൻ ‘വൻമതിലിന്’ ഗ്രീൻഫീൽഡിൽ ആദരം
text_fieldsതിരുവനന്തപുരം: ഇന്ത്യൻ ‘വൻമതിൽ’ രാഹുൽ ദ്രാവിഡിന് ഗ്രീൻഫീൽഡിൽ സ്വപ്ന സാഫല്യം. 2018ലെ ഐ.സി.സിയുടെ ക്രിക്കറ്റ് ഹാൾ ഓഫ് ഫെയിം ബഹുമതി ഇതിഹാസതാരം സുനിൽ ഗവാസ്കർ വ്യാഴാഴ്ച സ്റ്റേഡിയത്തിൽ താരത്തിന് കൈമാറി. ഹാൾ ഓഫ് ഫെയിം നൽകി ഐ.സി.സി ആദരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററാണ് രാഹുൽ ദ്രാവിഡ്.
കപിൽ ദേവ്, ബിഷൻ സിങ് ബേദി, സുനിൽ ഗവാസ്കർ, അനിൽ കുംബ്ലെ എന്നിവരാണ് മുമ്പ് ഹാൾ ഓഫ് ഫെയിം ലഭിച്ചിട്ടുള്ളവർ. കഴിഞ്ഞ ജൂലൈയിൽ ഐ.സി.സി അവാർഡ് പ്രഖ്യാപിച്ചെങ്കിലും വ്യാഴാഴ്ചയാണ് സമ്മാനിച്ചത്. ആസ്ട്രേലിയൻ താരം റിക്കിപോണ്ടിങ്ങിനെയും, ഇംഗ്ലണ്ടിെൻറ മുൻ വനിതാവിക്കറ്റ് കീപ്പർ ക്ലെയർ ടെയ്ലറെയും ഐ.സി.സി ഹാൾ ഓഫ് ഫെയിം നൽകി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
